ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എല്‍ സ്ക്വാഡ് പ്രഖ്യാപിച്ചു; ടീമില്‍ ഏഴ് മലയാളികള്‍

0

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണ്‍ കളിച്ച 16 താരങ്ങള്‍ വീണ്ടും ടീം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 28 അംഗ സ്‌ക്വാഡില്‍ ഏഴ് മലയാളി താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹന്‍ എന്നിവരാണ് ഇത്തവണത്തെ മലയാളിത്തിളക്കം. ചില പ്രധാന താരങ്ങള്‍ മറ്റു ടീമുകളിലേക്ക് പോയെങ്കിലും നിരവധി താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘ കാലത്തേക്ക് നീട്ടിയത് ടീമിലെ ഘടനയില്‍ വലിയ മാറ്റമൊന്നുമാല്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിക്കും. മുഖ്യ പരിശീലകനായ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ വലിയ പ്രതീക്ഷയോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ഇറങ്ങുന്നത്. 2021 ല്‍ കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കപ്പ് ഇത്തവണ ആരാധകര്‍ക്ക് മുന്നില്‍ ഉയര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ടീം.

ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എല്‍ സ്ക്വാഡ് പ്രഖ്യാപിച്ചു; ടീമില്‍ ഏഴ് മലയാളികള്‍

ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.

പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്റോ, ഹര്‍മന്‍ജോത് ഖബ്ര.

മധ്യനിര: ജീക്സണ്‍ സിങ്, ഇവാന്‍ കലിയുസ്നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്സണ്‍ സിങ്.

മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍ കെ.പി, അപ്പോസ്തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം.എസ്
Content Highlights: Blasters' ISL squad announced; Seven Malayalis in the team
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !