എടയൂർ മൂന്നാക്കൽ പള്ളി മുൻ മഹല്ല് ഭാരവാഹികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ സംസ്ഥാന വഖഫ് ബോഡിൻ്റെ നിർണ്ണായക വിധി

0
Decisive verdict of State Waqf Board to take criminal action against former mahall officials of Etayur Munnakal Palli


കൊള്ളയടിക്കപ്പെട്ടത് കോടികണക്കിന്  രൂപയുടെ സ്വത്തുക്കളും സ്വർണ്ണ ഉരുപ്പടികളും.. സ്വത്തുക്കൾ കണ്ടുക്കെട്ടും ...
പ്രശസ്തമായ എടയൂർ മൂന്നാക്കൽ ജുമഅത്ത് പള്ളി ഭരണപരിപാലനം മുത്തവല്ലിയിൽ നിന്നും അട്ടിമറിച്ചും വഖഫ് പരിപാലനത്തിന് ഉണ്ടായിരുന്ന 1908 ലെ നടപടി നിയമങ്ങൾ അവഗണിച്ചും 1978ൽ അന്നത്തെ മുത്തവല്ലിയും കാരണവൻമാരും സ്ഥലം ഖാളിയും മറ്റും ചേർന്ന് വഖഫിൻ്റെ ഭരണ പരിപാലനത്തിന് കാരണവരെ സഹായിക്കുന്നതിനായി രൂപീകരിച്ച ഭരണഘടന പാടെ അവഗണിച്ചും 1994 ൽ ഭാരവാഹികളെ തെരെഞ്ഞെടുത്തതിൽ പിന്നീട് തെരെഞ്ഞെടുക്കപെട്ട ഭാരവാഹികളും മറ്റും കാലാവധി കഴിഞ്ഞിട്ടും നിയമാനുസരണം കമ്മറ്റി ജനറൽ ബോഡി വിളിച്ചു കൂട്ടുകയോ വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുകയോ കമ്മറ്റിയിൽ അവതരിപിക്കുകയോ ചെയ്യാതെ കോടികണക്കിന് രൂപയുടെ നഷ്ടം മൂന്നാക്കൽ ജുമുഅത്ത് പള്ളിക്ക് വരുത്തി വെക്കുകയും ചെയ്ത കേസിൽ സംസ്ഥാന വഖഫ് ബോർഡ് നിർണ്ണായക വിധി പുറപ്പെടുവിച്ചു.

 മൂന്നാക്കൽ പള്ളി വഖഫിൽ നിന്നുള്ള വരുമാനവും ആയതിൻ്റെ സ്വത്തുക്കളും കമ്മറ്റി ഭാരവാഹികളായിരുന്ന പുതുക്കുടി അബൂബക്കർ , പാലക്കൽ ഷെരീഫ് മാസ്റ്റർ, വലിയ പറമ്പിൽ സദക്കത്തുള്ള എന്നിവർ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും അഴിമതിയും സ്വജനപക്ഷപാതവും നടത്തി കോടിക്കണക്കിന് രൂപയുടെ നഷ്ടം മൂന്നാക്കൽ ജുമഅത്ത് പള്ളിക്ക് വരുത്തിവെച്ചതായി സംസ്ഥാന വഖഫ് ബോർഡ് കണ്ടെത്തി.

 നിയമ സാധുത ഇല്ലാത്ത തട്ടിക്കൂട്ടിയ കമ്മിറ്റിയുടെ പ്രസിഡണ്ടായും, സെക്രട്ടറിയായും ,ട്രഷററായും സ്വയം അവരോധിക്കുകയും മൂന്നാക്കൽ പള്ളിയിലെ സ്വത്തുക്കളും സ്വർണ്ണ ഉരുപ്പടികളും ഉൾപെടെ കോടി കണക്കിന് രൂപയുടെ സ്വത്തുക്കളാണ് കൊള്ളയടിക്കപെട്ടതെന്നും വഖഫ് ബോർഡ് അന്വേഷണത്തിൽ കണ്ടെത്തി... 

മൂന്നാക്കൽ മഹല്ല് നിവാസികളായ കലകപാറ അലവി മുതലായവർ നൽകിയ ഇ പി ( ഇ- 4) 3984/2005 നമ്പർ ഹരജിയും ,കൊട്ടാമ്പാറ മാളിയേക്കൽ മുഹമ്മദ് കുട്ടി (എം.കെ. എടയൂർ) തുടങ്ങിയവർ കേരള സ്റ്റേറ്റ് വഖഫ് ബോർഡിന് മുൻപാകെ നൽകിയ ഒ.പി. 127/2007 നമ്പർ കേസും, വി.പി ആലിയാമുട്ടി തുടങ്ങിയവർ നൽകിയ ഒ.പി. 81/2016 നമ്പർ കേസും ആണ് വഖഫ് ബോർഡിൻ്റെ ചരിത്രത്തിലെ നിർണ്ണായ വിധിക്ക് ആധാരമായത്.

17 വർഷക്കാലം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വഖഫ് ബോർഡ്, പള്ളി കമ്മിറ്റി പ്രസിഡണ്ടായിരുന്ന പുതുക്കുടി അബൂബക്കറും, സെക്രട്ടറി ആയിരുന്ന പാലക്കൽ ഷെരീഫ് മാസ്റ്ററും,ട്രഷറർ വലിയ പറമ്പിൽ സദക്കത്തുള്ളയും പ്രതികളാണന്ന് കണ്ടെത്തുന്നത്.

കക്ഷികളെ 17 വർഷക്കാലം വിചാരണ ചെയ്ത് വാദം കേട്ട് 2022 ഒക്ടോബർ 12നാണ് സംസ്ഥാന വഖഫ് ബോർഡ് നിർണ്ണായക വിധി പ്രസ്താവിച്ചിരിക്കുന്നത്.

ഈ കേസുകൾ നിലവിലിരിക്കെ വിജിലൻസ് ഡിപാർട്ട്മെൻ്റ് നടത്തിയ അന്വേഷണത്തിലും വൻ അഴിമതിയാണ് കണ്ടെത്തിയിരുന്നത്.

 വഖഫ് സി.ഇ.ഒ യും ഇൻറർ മുതവല്ലി തുടങ്ങിയവർ സമർപിച്ച റിപോർട്ടുകൾ കണക്കിലെടുത്തും രേഖകൾ പരിഗണിച്ചും വഖഫിന് 1908 ലെ നടപടി നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു സ്കീം രൂപീകരിക്കാനും ബോർഡ് നിർദ്ദേശിച്ചു.പുതുക്കുടി അബൂബക്കർ, പാലക്കൽ ഷെരീഫ് മാസ്റ്റർ, വലിയ പറമ്പിൽ സദക്കത്തുള്ള എന്നിവർക്കെതിരായി വഖഫ് നിയമം 52 (എ ) വകുപ്പ് പ്രകാരവും 33 വകുപ്പ് പ്രകാരവും ക്രിമിനൽ നടപടി ചട്ടപ്രകാരം കേസെടുക്കാനും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ കോടിക്കണക്കിന് രൂപയും, സ്വർണ്ണ ഉരുപ്പടികളും പ്രതികളിൽ നിന്നും റവന്യൂ റിക്കവറി അടക്കമുള്ള നടപടികൾ സ്വീകരിച്ച് തിരിച്ച് പിടിക്കുവാനും വഖഫ് ബോർഡ് നിർദ്ദേശിച്ചു.

 1421/39-ാം നമ്പർ ആധാര പ്രകാരമുള്ള വസ്തുക്കൾ തിരിച്ചുപിടിക്കുന്നതിന് നടപടികൾ സ്വീകരിക്കാനും സർക്കാർ ഉത്തരവ് പ്രകാരമുള്ള ഓഡിറ്റ് പൂർത്തീകരിക്കാനും, വിജിലൻസ് ഡിപാർട്ട്മെൻ്റിനെ കൊണ്ട് വ്യക്തമായ അന്വേഷണങ്ങൾ നടത്തുവാൻ നിർദ്ദേശങ്ങൾ നൽകാനും കൽപിച്ചാണ് നിർണ്ണായക വിധി പ്രസ്താവിച്ചിരിക്കുന്നത്..

 കേസിൽ ഹർജിക്കാർക്ക് വേണ്ടി അഡ്വ.കെ.എം.മുഹമ്മദ് ഇഖ്ബാൽ, അഡ്വ.നൂർജഹാൻ സി.വി എന്നിവരും മുത്തവല്ലിയുടെ പിൻഗാമിക്കു വേണ്ടി അഡ്വ.എം.മുഹമ്മദ്, അഡ്വ.മൗഷ്മി ബേബി തുടങ്ങിയവരും ഹാജരായി..
Content Highlights: Decisive verdict of State Waqf Board to take criminal action against former mahall officials of Etayur Munnakal Palli
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !