പ്രമേഹ രോഗിയായ മകനെ കഴുത്തറത്ത് കൊന്ന ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. പാലക്കാട് നെന്മാറയിലാണ് സംഭവം. വിത്തനശ്ശേരി വീട്ടില്‍ ബാലകൃഷ്ണന്‍(65), മകന്‍ കണ്ണന്‍കുട്ടി(39) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രദേശവാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. അചഛനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അവിവാഹിതനും കടുത്ത പ്രമേഹ രോഗിയുമായിരുന്ന കണ്ണനെ ഏറെ നാളായി അചഛനാണ് പരിചരിച്ചിരുന്നത്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മറ്റൊരു മകന്റെ ഭാര്യ ചായ നല്‍കാന്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.
ഇന്നലെ മകനെ നെന്മാറയിലെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലു മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് വിവരം. ഇതിന്റെ മനോവിഷമമാകും ബാലകൃഷ്ണനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബാലകൃഷ്ണന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: The father hanged himself after cutting his son to death
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !