വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, വളാഞ്ചേരി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, മാറാക്കര വി.വി.എം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ച് നാളെ ( ശനിയാഴ്ച ) നടത്തുന്ന കുറ്റിപ്പുറം ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗണിത , ഐ.ടി , സാമൂഹ്യ ശാസ്ത്ര മേളകൾ വളാഞ്ചേരിയിലും, ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ മാറാക്കരയിലും നടത്തും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെകൻററി വിഭാഗങ്ങളിലായി 3500 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.
ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്ര മേള പതിനഞ്ച് ഇനങ്ങളിലും, പ്രവർത്തി പരിചയമേള 34, ഗണിത ശാസ്ത്ര 30 ഇനത്തിലും വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.ശനിയാഴ്ച രാവിലെ 9.30 ന് വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും എസ് കോർട്ടിങ് ടീച്ചേഴ്സിനും ഭക്ഷണം ഒരുക്കിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ എം.പി. ഫാത്തിമ കുട്ടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. ഹരീഷ്, രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ എസ്. സാജിത, വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പ്രസിഡൻറ് അബ്ദുൽ സലാം കവറൊടി, സുരേഷ് പൂവാട്ടു മീത്തൽ എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Kuttipuram UpaJila Science Festival tomorrow at Valanchery Higher Secondary School; Preparations are complete


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !