വളാഞ്ചേരി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ബാന്‍ഡായ ഇന്‍ഡേന്‍ ഗ്യാസിന്റെ 57-ാം വാര്‍ഷികം വളാഞ്ചേരിയില്‍ സ്റ്റാര്‍ ഇന്ത്യന്‍ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ വളാഞ്ചേരി വോള്‍ഗ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു.
പരിപാടി കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു പരിപാടിയോടനുബന്ധിച്ച് സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണവും അദ്ദേഹം നടത്തി പരിപാടിയില്‍ സ്ഥലം എംഎല്‍എ പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ 57 പേര്‍ക്കുള്ള ഭക്ഷണകിറ്റ് വിതരണം നടത്തി. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്‍ഡേന്‍ ഗ്യാസിന്റെ പുതിയ ഉത്പന്നമായ കോമ്പോസിറ്റ് സിലിണ്ടറിന്റെ പ്രകാശനം വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ നിര്‍വഹിച്ചു.
ഗ്യാസ് അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഗ്യാസ് സുരക്ഷാ മുന്‍നിര്‍ത്തി ഇന്ത്യന്‍ ഓയില്‍ സുരക്ഷാ ക്യാമ്പായ സേഫ്റ്റി ക്ലിനിക്കിന് ഇന്ത്യന്‍ കോര്‍പ്പറേഷന്‍ എല്‍പിജി സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ റോഷിനി ജെ നേതൃത്വം നല്‍കി പരിപാടിയില്‍ സ്റ്റാര്‍ സര്‍വീസ് മാനേജര്‍ സഫീര്‍ റഹ്മാന്‍, ആശിഫ തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !