എടയൂർ ഒടുങ്ങാട്ടു കുളത്തിൽ യുവാവിൻ്റെമുങ്ങി മരണം നൊമ്പരമായി.. ഏറെ വിസ്തീർണ്ണമുള്ള എടയൂർ ഒടുങ്ങാട്ടുകുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം അക്കരെ നിന്നും തിരിച്ച് നീന്തുന്നതിനിടയിലാണ് ഇരുപത്തിനാലുവയസ്സുകാരൻ രാഹുൽ കുഴഞ്ഞ് താഴേക്ക് പോവുന്നത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഉടൻ നാട്ടുകാർ മുങ്ങിയെടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
വളാഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ് മരണപെട്ടെ രാഹുൽ .. മാതാവിൻ്റെ നാടായ എടയൂർ വായനശാലയിൽ താമസിച്ച് വരികയായിരുന്നു. വല്ലപ്പുഴ കരടിക്കുന്ന് മണികണ്ഠൻ മയങ്ങനാലുക്കൽ ശാന്ത ദമ്പതികളുടെ മകനാണ് .
രണ്ട് സഹോദരൻമാരുണ്ട്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബോഡി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The death of a young man in Edayur is tragic; Rahul swam back to death
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !