വളാഞ്ചേരി : ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ, ഗേൾസ് ഹയർ സെക്കൻററി സ്കൂൾ സംയുക്താഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ മനുഷ്യചങ്ങല ഒരുക്കുവാൻ സംഘാടക സമിതി രൂപവത്ക്കരിച്ചു.
നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ രാവിലെ 10.30 ന് വളാഞ്ചേരി ഹൈസ്കൂൾ മുതൽ മീമ്പാറ, ദേശീയപാത വഴി വളാഞ്ചേരി ടൗൺ, വൈക്കത്തൂർ വഴി സ്കൂളിൽ എത്തുന്ന രീതിയിലാണ് ചങ്ങല തീർക്കുക. ചങ്ങലയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, തെരുവ് സദസ് എന്നിവ സംഘടിപ്പിക്കും. വിദ്യാർഥികൾ, സ്റ്റാഫംഗങ്ങൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, വ്യാപാരികൾ, തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ ചങ്ങലയിൽ കണ്ണികളാവും. സ്വാഗത സംഘ യോഗം വളാഞ്ചേരി നഗരസഭ കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം എക്സൈസ് പ്രിൻവൻ്റീവ് ഓഫീസർ രാമൻകുട്ടി , വളാഞ്ചേരി എസ്.ഐ ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി പദ്ധതി വിശദീകരിച്ചു. ഐ.എം.എ പ്രസിഡൻറ് ഡോ.എൻ. മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് കെ. മുഹമ്മദലി, നഗരസഭ കൗൺസിലർ എസ്. സാജിത, വിവിധ സംഘടനാ പ്രതിനിധികളായ ടി.കെ. ആബിദലി, പറശ്ശേരി അസൈനാർ, പി.പി. സുരേഷ്, വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ്, നൗഷാദ് അമ്പലത്തിങ്ങൽ, ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പി.ടി.എ പ്രസിഡൻറ് അബ്ദുൽ സലാം കവറൊടി സംസാരിച്ചു. ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പ്രധാനധ്യാപിക പി.കെ. പ്രേമ നന്ദി പറഞ്ഞു. ഗേൾസ് ഹയർ സെക്കൻററി സ്കുൾ പ്രിൻസിപ്പൽ വി.കെ. പ്രീത, പ്രധാനധ്യാപിക സി.ആർ. ശ്രീജ, പി.ടി.എ വൈ. പ്രസിഡൻറുമാറായ കെ.പി. അബ്ദുൽ കരീം, കരീം നാലകത്ത് എന്നിവർ നേതൃത്വം നൽകി.
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !