കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡന പരാതി.
കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനിതാ സെല്‍ പൊലീസ് കേസെടുത്തു. രണ്ട് വര്‍ഷം മുമ്പ് പരപ്പനങ്ങാടിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഐ.പി.സി 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കുടുംബ പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമം ഖാസിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയതോടെ പരാതി നല്‍കിയെന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ വിഷയത്തില്‍ പ്രതികരിച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതിയും ഭര്‍ത്താവും തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ ഖാസി ഇടപെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Harassment complaint against Qazi Syed Mohammad Koya Thangal Jamalullaili of Kozhikode
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !