ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹീം എളേറ്റിലിനെ മുസ്‌ലിം ലീഗ് ഭാരവാഹിത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നാണ് നടപടി സ്വീകരിച്ച വിവരം അറിയിച്ചത്. ലീഗിന്റെയും പോഷക സംഘടനകളുടെയും പദവികളിൽനിന്നും നീക്കിയിട്ടുണ്ട്.
ദുബൈ കെ.എം.സി.സിയിൽ വർഷങ്ങളായി തുടരുന്ന അധികാരത്തർക്കത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസവും ദുബൈയിൽ നടന്ന കെ.എം.സി.സി പരിപാടിയില്‍ ഇബ്രാഹീം എളേറ്റിൽ പങ്കെടുത്തിരുന്നു.
മിഡിലീസ്റ്റ് ചന്ദ്രികയിൽ ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം ഇബ്രാഹീം എളേറ്റിലിനെതിരെ ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇബ്രാഹീം എളേറ്റിലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന കെ.എം.സി.സി യോഗങ്ങൾ പലതവണ കൈയാങ്കളിയിൽ കലാശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: KMCC leader Ibrahim Eletil was suspended from the league
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !