സന്ദര്‍ശക വിസയില്‍ എത്തുന്നവർക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കി ഖത്തർ

0
സന്ദര്‍ശക വിസയില്‍ എത്തുന്നവർക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കിഖത്തർ | Health insurance is mandatory for those arriving on visitor visas

ദോഹ:
സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാനം 50 റിയാലായി നിജപ്പെടുത്തിയതായി അധികൃതര്‍. ഒക്ടോബര്‍ രണ്ടിന് ഞായറാഴ്ച ഖത്തറിന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതു പ്രകാരമാണിത്. ഗസറ്റിന്റെ പത്താമത്തെ ഇഷ്യൂ ആണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.
ആദ്യഘട്ടം എന്ന നിലയിലാണ് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കിരിക്കുന്നത്.
ഖത്തറില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുവാന്‍ നേരത്തെ മന്ത്രി സഭ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സിനായി നിശ്ചിത തുക നിര്‍ബന്ധമാക്കിക്കൊണ്ട് സെപ്റ്റംബര്‍ നാലിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു. 2021ലെ ഇരുപത്തി രണ്ടാം നിയത്തിലെ ആര്‍ട്ടിക്കിള്‍ (1) പ്രകാരമാണ് ഇപ്പോള്‍ സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 50 റിയാലായി നിജപ്പെടുത്തിയിരിക്കുന്നത്. സന്ദര്‍ശക വിസ നീട്ടുമ്പോഴും ഇന്‍ഷൂറന്‍സ് പ്രീമിയം ഇതേ നിരക്കില്‍ അടക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതായും അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടം എന്ന നിലയിലാണ് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ എല്ലാ പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Health insurance is mandatory for those arriving on visitor visas
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !