ELECTION LIVE UPDATE : സംസ്ഥാനത്ത് കുഴഞ്ഞ് വീണ് മരിച്ചത് നാല് വോട്ടർമാർ 🔘 നാലാം മണിക്കൂറിൽ പോളിങ് 26.26 ശതമാനം കടന്നു 🔘 പോളിങ് ശതമാനം(11.15 AM): പൊന്നാനി-23.22 , മലപ്പുറം-24.78

പാകിസ്ഥാൻ വിസ നിഷേധിച്ചുവെന്നത് പച്ചക്കള്ളം; ശിഹാബ് ചോറ്റൂർ

0
പാകിസ്ഥാൻ വിസ നിഷേധിച്ചുവെന്നത് പച്ചക്കള്ളം; ശിഹാബ് ചോറ്റൂർ  | It is a big lie that Pakistan denied the visa; Shihab Chotoor
കേരളത്തിൽ നിന്നും 3200 കിലോമീറ്റർ താണ്ടി പഞ്ചാബിൽ എത്തി.
ദയവു ചെയ്ത് നുണ പ്രചരിപ്പിക്കരുതെന്ന് ശിഹാബ് ചോറ്റൂർ
വളാഞ്ചേരി: കഞ്ഞിപ്പുര ചോറ്റുരിൽ നിന്ന് മക്കയിലേക്കുള്ള യാത്രയ്ക്ക് പാകിസ്ഥാൻ വിസ നിഷേധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ശിഹാബ് ചോറ്റൂർ. അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് കേരളത്തിൽ നിന്നും 3200 കിലോമീറ്റർ താണ്ടി പഞ്ചാബിൽ എത്താൻ സാധിച്ചു. തൻ്റെ യാത്രയ്ക്ക് യാതൊരു തരത്തിലുള്ള തടസങ്ങളും നിലവിൽ ഇല്ലെന്നും പാകിസ്ഥാൻ വിസ നിഷേധിച്ചുവെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും ശിഹാബ് അറിയിച്ചു . വളാഞ്ചേരി സ്വദേശിയായ ശിഹാബിന് മക്കയിലേക്കുള്ള യാത്രയ്ക്ക് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ കുറച്ചുദിവസമായി പ്രചരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ശിഹാബ് തന്നെ രംഗത്തെത്തിയത്..

പാകിസ്ഥാൻ വിസ നിഷേധിച്ചുവെന്നത് പച്ചക്കള്ളം; ശിഹാബ് ചോറ്റൂർ  | It is a big lie that Pakistan denied the visa; Shihab Chotoor

കേരളത്തിൽ നിന്ന് യാത്ര ആരംഭിച്ചു പഞ്ചാബിൽ എത്തുന്നതുവരെ ശിഹാബിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് അധികൃതരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മത നേതാക്കളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇതിനിടെയാണ് ശിഹാബിന് പാകിസ്ഥാൻ വിസ നിഷേധിച്ചുവെന്ന പ്രചാരണം ഉണ്ടാകുന്നത്.. "പച്ചക്കള്ളമാണ് എല്ലാവരും പറയുന്നത്. തനിക്ക് പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ല. അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് കേരളത്തിൽ നിന്നും 3200 കിലോമീറ്റർ താണ്ടി പഞ്ചാബിൽ എത്താൻ സാധിച്ചു. തൻ്റെ യാത്രയ്ക്ക് യാതൊരു തരത്തിലുള്ള തടസങ്ങളും നിലവിൽ ഇല്ല. വൈകാതെ തന്നെ യാത്ര പുനരാരംഭിക്കും. വിസക്കായുള്ള പേപ്പറുകൾ സമർപ്പിച്ചു, തുടർ നടപടികൾ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ പാകിസ്ഥാൻ വിസ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്"- ശിഹാബ് ഫേസ്ബുക്കിലൂടെ വിശദമാക്കി.Video Link:

മലപ്പുറം ജില്ലയിലെ വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റുരിൽ നിന്ന് 126 ദിവസം മുമ്പാണ് ശിഹാബ് ചോറ്റൂർ ഹജ്ജ് കർമ്മത്തിനായി കാൽനടയായി യാത്ര പുറപ്പെട്ടത്.. ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ഇറാഖ് തുടങ്ങിയ ആറു രാജ്യങ്ങൾ കടന്ന് മക്കയിലേക്ക് കടക്കാനാണ് ശിഹാബ് ലക്ഷ്യമിട്ടിരിക്കുന്നത്. യാത്ര ആരംഭിച്ചു നാലു മാസം കൊണ്ട് 3200 കിലോമീറ്റർ കാൽനടയായി താണ്ടി പഞ്ചാബിലെ വാഗാ ബോർഡറിലാണ് യുവാവ് എത്തിനിൽക്കുന്നത്.
Content Highlights: It is a big lie that Pakistan denied the visa; Shihab Chotoor
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !