കേരള ബ്ലാസ്റ്റേഴ്സ് ബസിന്റെ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. അഞ്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ബസിന്റെ സുരക്ഷാ സംവിധാനങ്ങള്‍ തൃപ്തികരമല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ടീം ബസില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 14 ദിവസത്തെ സമയം ബസ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സര്‍വീസ് നടത്താന്‍ പാടില്ല.
ബസില്‍ അഞ്ച് തരം നിയമലംഘനങ്ങള്‍ കണ്ടെത്തി യെന്നാണ് സസ്‌പെന്‍ഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ബസ്സിന്റെ ടയറുകള്‍ അപകടാവസ്ഥയില്‍ ആയിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നുകളുണ്ടായിരുന്നില്ല. തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കാരണമായി പറയുന്നു.
Content Highlights: Kerala Blasters team bus fitness suspended by motor vehicle department
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !