രാത്രി 10 നും പുലര്‍ച്ചെ 5 നും ഇടയില്‍ യാത്ര പാടില്ല'; സ്കൂള്‍ പഠനയാത്രയ്ക്ക് പുതിയ മാനദണ്ഡം

0
No travel between 10pm and 5am'; A new standard for school travel രാത്രി 10 നും പുലര്‍ച്ചെ 5 നും ഇടയില്‍ യാത്ര പാടില്ല'; സ്കൂള്‍ പഠനയാത്രയ്ക്ക് പുതിയ മാനദണ്ഡം

തിരുവനന്തപുരം:
സ്കൂള്‍ പഠനയാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങളുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിര്‍ദ്ദേശം.

പഠനയാത്രയുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് നല്‍കണം. യാത്രയ്ക്ക് മൂന്ന് ദിവസം മാത്രമേ ഉപയോഗിക്കാവൂ. സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു.

രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കണം. ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങള്‍ മാത്രം പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ യാത്രയ്ക്ക് ഉപയോഗിക്കാവൂ. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ല. യാത്ര തുടങ്ങുന്നതിന് മുന്‍പ് ആര്‍ടിയെ വിവരം അറിയിക്കണം. രാത്രയാത്ര പാടില്ല. പൊലീസ് സ്റ്റേഷനില്‍ വാഹനത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ പുതുക്കിയ നിര്‍ദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്.
Content Highlights: No travel between 10pm and 5am'; A new standard for school travel
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !