ആത്മകഥ പുറത്തിറക്കാന്‍ ഒരുങ്ങി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴിയില്‍ നടന്ന നീക്കങ്ങളും വിശദീകരിക്കുന്ന പുസ്തകത്തിന് 'ചതിയുടെ പത്മവ്യൂഹം' എന്നാണ് പേരിട്ടിരിക്കുന്നത്. തൃശ്ശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ എന്നിവര്‍ക്ക് എതിരായ ആരോപണങ്ങളും ആത്മകഥയിലുണ്ടെന്നാണ് വിവരം. ചെന്നൈയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടിയെന്നും പുസ്തകത്തിലുണ്ട്. വിവാദങ്ങള്‍ പുറത്ത് വന്ന് ഇരുവരും അറസ്റ്റിലായതിനു ശേഷം എന്‍ഐഎ ഓഫീസില്‍ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തില്‍ ആ താലി ഉണ്ടായിരുന്നുവെന്നും സ്വപ്‌ന പറയുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല, യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്ത സമയത്ത് അധികാര ഇടനാഴിയില്‍ കണ്ട പല കാര്യങ്ങളും ആത്മകഥയിലുണ്ട് എന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കില്ലെന്ന ശബ്ദ സന്ദേശം താന്‍ റെക്കോര്‍ഡ് ചെയ്തത് എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടാനായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തന്നെ ലൈംഗികമായി സമീപിച്ചുവെന്ന പ്രചരിച്ച വാദം തെറ്റാണെന്നും നിയമസഭയിലെ ഒരു പ്രമുഖന്‍ മാത്രമാണ് തന്നോട് ആ രീതിയില്‍ പെരുമാറിയതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Swapna Suresh, the accused in the gold smuggling case, is ready to release her autobiography
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !