മുംബൈ ആസ്ഥാനമായുള്ള പിഎംവി ഇലക്‌ട്രിക്കിന്റെ ആദ്യ ഇലക്‌ട്രിക് കാറായ EaS-E ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പേഴ്‌സണല്‍ മൊബിലറ്റി വെഹിക്കിള്‍ (പിഎംവി) എന്ന പുതിയ വിഭാഗത്തില്‍ പെട്ട വാഹനം എന്ന തരത്തിലാണ് കാര്‍ ചര്‍ച്ചയായത്.
കുഞ്ഞന്‍ ഇലക്‌ട്രിക് മൈക്രോ കാറിന് ഏകദേശം 4 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയാണ് വില. ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും ഉപയോഗിക്കാനാവുന്നൊരു ദൈനംദിന കാറായിരിക്കണം ഇതെന്നാണ് ബ്രാന്‍ഡ് ആഗ്രഹിക്കുന്നത്. 2,915 മില്ലീമീറ്റര്‍ നീളവും 1,157 മില്ലീമീറ്റര്‍ വീതിയും 1,600 മില്ലീമീറ്റര്‍ ഉയരവും ഉള്ളതിനാല്‍ സിറ്റി ഉപയോഗത്തിനായാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വ്യക്തമാണ്. 2,087 മില്ലീമീറ്റര്‍ വീല്‍ബേസ് ഉണ്ടായിരിക്കും. ഗ്രൗണ്ട് ക്ലിയറന്‍സ് 170 മില്ലീമീറ്റര്‍ ആണ്. ഭാരം 550 കിലോ ആണ്.
20hp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 10 Kwh ശേഷിയുള്ള ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4 മണിക്കൂര്‍ എടുക്കും. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കാന്‍ കാറിന് കഴിയും. എന്നാല്‍ ഒരേസമയം രണ്ട് പേര്‍ക്ക് മാത്രമേ കാറില്‍ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.
ഇന്റീരിയറില്‍ എസി, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഫോള്‍ഡിംഗ് ഔട്ടര്‍ റിയര്‍വ്യൂ മിററുകള്‍, കീലെസ് എന്‍ട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ സമാന സവിശേഷതകള്‍ വാഗ്ദാനം ചെയ്‌തേക്കും. കാര്‍ വാങ്ങാന്‍ താത്പര്യമുള്ളര്‍ക്കായി ഓണ്‍ലൈനായി 2,000 രൂപ ടോക്കണ്‍ തുക നല്‍കി പ്രീ ഓര്‍ഡര്‍ ചെയ്യാനാവുമെന്ന് കമ്ബനി പറയുന്നു. കാറിന്റെ പ്രോട്ടോടൈപ്പ് തയ്യാറാണെന്ന് കമ്ബനിയുടെ സ്ഥാപകന്‍ കല്‍പിത് പട്ടേല്‍ അവകാശപ്പെടുന്നു. അടുത്ത വര്‍ഷം പകുതിയോടെ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.
Content Highlights: '200 km on a single charge'; PMV's electric car for 4 lakh rupees
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !