വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കുകളിലേക്ക് വായ്പ എടുക്കാന്‍ എത്തുമ്ബോഴായിരിക്കും ക്രെഡിറ്റ് സ്കോര്‍ അഥവാ സിബില്‍ സ്കോറിനെ കുറിച്ച് അറിയുക.
എന്താണ് ക്രെഡിറ്റ് സ്‌കോര്‍?
ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നല്‍കണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്. ബാങ്കില്‍ എത്തുമ്ബോള്‍ ആയിരിക്കും ക്രെഡിറ്റ് സ്‌കോര്‍ കുറവുള്ളത് പലപ്പോഴും അറിയുക. ഇങ്ങനെ വരുമ്ബോള്‍ വായ്പ തുക കുറയും. വായ്പ എടുക്കാന്‍ എത്തുന്നതിന് മുന്‍പ് തന്നെ എങ്ങനെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കും? ഇതിനായി ഇനി ബാങ്കുകളിലോ വായ്പ ലഭിക്കുന്നിടത്തോ എത്തേണ്ട പകരം വാട്സാപ്പിലൂടെ തന്നെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാം. എക്‌സ്‌പീരിയന്‍ ഇന്ത്യ എന്ന ഡാറ്റാ അനലിറ്റിക്‌സ് ആന്‍ഡ് ഡിസിഷനിംഗ് കമ്ബനിയാണ് വാട്സാപ്പിലൂടെ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോര്‍ കണ്ടെത്താന്‍ സഹായിക്കുന്നത്.
ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്ബനീസ് ആക്‌ട് 2005 പ്രകാരം ഇന്ത്യയില്‍ sലൈസന്‍സ് നേടിയ ആദ്യത്തെ ക്രെഡിറ്റ് ബ്യൂറോയാണ് എക്സ്പീരിയന്‍ ഇന്ത്യ. വാട്സാപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ സൗജന്യമായി പരിശോധിക്കാം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ക്രെഡിറ്റ് ബ്യൂറോ ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നത്. ഇനി മുതല്‍ വാട്സാപ്പിലൂടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുകയും അനലൈസ് ചെയ്യാനും കഴിയും.
വാട്സാപ്പിലൂടെയുള്ള സേവനത്തിന്റെ നേട്ടം എന്തെന്നാല്‍, ഒരു വ്യക്തിക്ക് സ്ഥല സമയ പരിമിതികളില്ലാതെ എവിടെയിരുന്നും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാവുന്നതാണ്. പതിവായി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നതിലൂടെ മികച്ച ഒരു ക്രെഡിറ്റ് പ്രൊഫൈല്‍ നിലനിര്‍ത്താന്‍ ഒരു വ്യക്തിക്ക് സാധിക്കും. അത് ഭാവിയില്‍ വായ്പകള്‍ ലഭിക്കാന്‍ സഹായകമായിരിക്കും.
- Give a missed call to +91-8287151151
- Mobile Number will be added to WhatsApp Chat. You will see that in your WhatsApp.
- Enter Mention your Name, Date of Birth and Gender.
- Enter your PAN Number.
- Provide your complete residencial address.
- Enter your Email ID.
- They sent the OTP to your registered email id and mobile number.
- You have to enter the same finally to authenticate yourself and view the free CIBIL credit score on WhatsApp.
- However, to view the complete report, you have to register yourself with Wishfin and then can view it.
Content Highlights: Now you can check your credit score through WhatsApp
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !