ബൈതുറസൂൽ കോൺഫറൻസ് തിങ്കളാഴ്ച വെട്ടിച്ചിറയിൽ; ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും

0

ബൈതുറസൂൽ കോൺഫറൻസ് തിങ്കളാഴ്ച വെട്ടിച്ചിറയിൽ..ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും. |Baiturasul Conference will be inaugurated on Monday in Vettichira..Khalilul Bukhari Thangal..

വെട്ടിച്ചിറ മജ്മഇൽ നിന്നും പുറത്തിറങ്ങിയ റാഫിഈകളുടെ പ്രബോധന സംരംഭമായ ബൈതുറസൂലിന്റെ പ്രഥമ സമ്മേളനം, നവംബർ 28 തിങ്കളാഴ്ച്ച വൈകീട്ട് 7 മണിക്ക് വെട്ടിച്ചിറ ഡ്രീംസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കുന്ന ‘ബൈതുറസൂൽ കോൺഫറൻസ്’ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി മദ്ഹുറസൂൽ പ്രഭാഷണം നടത്തും.
സമസ്ത സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, ബൈതു റസൂൽ ക്വിസ് വിജയികൾക്കുള്ള അവാർഡ്

ദാനം നിർവ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി വിഷയാവതരണം നടത്തും.
വെട്ടിച്ചിറ മജ്മഅ് സ്ഥാപനങ്ങളുടെ കാര്യദർശി സുലൈമാൻ സഖാഫി മാളിയേക്കൽ പുതിയ പദ്ധതി പ്രഖ്യാപനം നടത്തും. സയ്യിദ് ഷറഫുദ്ധീൻ ജമലുല്ലൈലി ചെലൂർ, സയ്യിദ് ഹബീബുൽ ബുഖാരി വെട്ടിച്ചിറ(ഐ സി എഫ്),
വി ടി കുഞ്ഞി തങ്ങൾ വെട്ടിച്ചിറ, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി വൈലത്തൂർ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീർ മാസ്റ്റർ പറവന്നൂർ, മുസ്തഫ സഖാഫി വേങ്ങര തുടങ്ങിയവർ സംബന്ധിക്കും. സമാപന പ്രാർത്ഥന സയ്യിദ് അബ്‌ദുറഹ്‌മാൻ ഇമ്പിച്ചികോയ തങ്ങൾ ബായാർ നിർവ്വഹിക്കും. 

വാർത്താ സമ്മേളനത്തിൽ 
അബ്‌ദുറഹ്‌മാൻ സഖാഫി പുന്നത്തല
(സ്വാഗത സംഘം ചെയർമാൻ)
ജാബിർ സഖാഫി ഏർക്കര 
(സ്വാഗത സംഘം കൺവീനർ)
മുജീബുറഹ്‌മാൻ നൂറാനി കരുമ്പിൽ
(ബൈതുറസൂൽ കോഡിനേറ്റർ)
സ്വാദിഖ് സഖാഫി ചുള്ളിക്കാട്
(ബൈതുറസൂൽ പ്രതിനിധി) എന്നിവർ പങ്കെടുത്തു..
.
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !