സാമൂഹിക തിൻമകൾക്കെതിരെ ഒറ്റക്കെട്ടാവുക - എസ്.വൈ.എസ്

0
നാമൂഹിക തിൻമകൾക്കെതിരെ ഒറ്റക്കെട്ടാവുക - എസ്.വൈ.എസ്  | Stand united against mental evils - S.Y.S


മലപ്പുറം: വർദ്ധിച്ച്  വരുന്ന ലഹരി മയക്ക് മരുന്ന് വ്യാപനത്തിനെതിരെയും  സാമൂഹിക തിന്മകൾക്കെതിരെയും  ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ യുവാക്കൾ തയ്യാറാകണമെന്ന്  എസ്.വൈ.എസ് 
ഉദ്ഗമനം ക്യാമ്പ് ആവശ്യപ്പെട്ടു. 

പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ മറവിൽ നവ ലിബറൽ വൈകൃതങ്ങളും ദൈവനിരാസവും പ്രചരിപ്പിക്കാനുള്ള  നീക്കങ്ങൾക്കെതിരെ സമൂഹ മന:സാക്ഷി ഉണർന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ട് ദിവസമായി കൊളത്തൂർ ഇർഷാദിയ്യ കാമ്പസിൽ നടന്നു വരുന്ന എസ്.വൈ.എസ് ഈസ്റ്റ് ജില്ല ഉദ്ഗമനം ലീഡേഴ്സ് കമ്മ്യൂൺ  സമാപന സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ.സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.സി.കെ. ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. 

വിവിധ സെഷനുകൾക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, സയ്യിദ് നിസാമുദ്ദീൻ കുരുവമ്പലം, എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികളായ എം.അബൂബക്കർ പടിക്കൽ,എ.മുഹമ്മദ് പറവൂർ, അബ്ദുല്ല സഅ്ദി ഫസ്ഫരി,ഇ.അബ്ദുള്ള മുസ്‌ലിയാർ,എ.പി. ബശീർ ചെല്ലക്കൊടി, ജില്ലാ ഭാരവാഹികളായ വഹിച്ചു.ജില്ലാ ഭാരവാഹികളായ വി.പി എം ഇസ്ഹാഖ്,   അബ്ദുറഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍,സി കെ ശകീര്‍, ടി.സിദ്ദീഖ് സഖാഫി വഴിക്കടവ്, പി.യൂസുഫ് സഅദി, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്,മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട്, പി.കെ. മുസ്തഫ അഹ്സനി എന്നിവര്‍ സംസാരിച്ചു. സമസ്തയുടെ മുൻകാല നേതാക്കളായ പാങ്ങിൽ എ.പി.അഹമ്മദ് കുട്ടി മുസ്‌ലിയാർ, എ.സി.എസ് ബീരാൻ മുസ്‌ലിയാർ എന്നിവരുടെ മഖ്ബറ സിയാറത്തിന് ശേഷമാണ് ക്യാമ്പ് സമാപിച്ചത്.
Content Highlights: Stand united against mental evils - S.Y.S
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !