'കളി ഖത്തറില്‍ - ആരവം മലപ്പുറത്ത്' എന്ന പേരില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മത്സരങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്നു.
ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സെറീന ഹസീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷയായി. ഷൂട്ടൗട്ട്, പ്രവചനമത്സരം, പ്രദര്‍ശനമത്സരം തുടങ്ങിയവയാണ് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്നത്.
കോട്ടപ്പടി ഫുഡ്ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ ഫുട്ബാള്‍ പ്രദര്‍ശന മത്സരം, ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും നടത്തുന്ന ഷൂട്ടൗട്ട് മത്സരവും, ഡിസംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടത്താന്‍ തീരുമാനിച്ച ലോകകപ്പ് പ്രവചന മത്സരവും സംബന്ധിച്ചും യോഗം ചര്‍ച്ച നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍. എ കരീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ടി അഷ്റഫ്, വി. കെ. സി അബ്ദുറഹ്‌മാന്‍, ഷഹര്‍ബാന്‍, ഫൈസല്‍ എടശേരി, നെഹ്റു യുവകേന്ദ്ര കോര്‍ഡിനേറ്റര്‍ ഡി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത്- നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍മാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Content Highlights: 'Game in Qatar - Aravam in Malappuram'
The meeting was held
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !