എടയൂർ പീടികപടി വെങ്ങാട് റോഡിൽ പള്ളിക്ക് സമീപം തേനീച്ച ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആക്രമണമുണ്ടായത്.
പ്രദേശവാസികളായ കുഞ്ഞലവി (65 വയസ്സ്) ഗഫൂർ (37 വയസ്സ്), ജസീൽ (19 വയസ്സ്), മുഹ്സിൻ ( 17 വയസ്സ്), ജാബിർ ഹുസൈൻ (5 വയസ്സ്) എന്നിവർക്കാണ് തേനീച്ച ആക്രമണത്തിൽ പരിക്കേറ്റത്. കാറ്റിൽ കൂടിളകി വന്ന തേനീച്ചകളാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രദേശത്ത് ഉണ്ടായിരുന്നവർ പല ദിക്കുകളിലേക്കും ഓടി ഒളിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരാണ് പരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Five people are in hospital after being stung by bees
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !