വൃക്ക മാറ്റിവെക്കണം.. സുമനസ്സുകളുടെ സഹായം തേടി എടയൂരിലെ സുമിത

0

വൃക്ക മാറ്റിവെക്കണം.. സുമനസ്സുകളുടെ സഹായം തേടി എടയൂരിലെ സുമിത |Need kidney transplant.. Sumita of Edayur seeks help from well-wishers

നിർധന കുടുംബത്തിലെ യുവതി
വൃക്ക മാറ്റിവെക്കുന്നതിന് സഹായം തേടുന്നു.
 എടയൂർ പഞ്ചായത്തിലെ ചീനിച്ചോട് പ്രദേശത്ത് താമസിക്കുന്ന പള്ളിപ്പുറത്ത് പടി രാജൻ്റെ മകൾസുമിത (37 വയസ്സ്) രണ്ട് വൃക്കകളും പ്രവർത്തനരഹിതമായി ഡയാലിസിസ് ചികിത്സ മൂന്ന് മാസമായി നടത്തിവരികയാണ്.
സുമിതയുടെ വൃക്ക മാറ്റിവെക്കണമെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചികിത്സിക്കുന്ന ഡോക്ടർ നിർദ്ദേശിച്ചിരിക്കയാണ്.
എം.എൽ.എ.മുഖ്യ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന,ജില്ല പഞ്ചാ. മെമ്പർ എ.പി. സബാഹ്, മുൻ പഞ്ചാ.പ്രസി.കെ.കെ.രാജീവ് എന്നിവർ രക്ഷാധികാരികളും സി .ടി .ദീപ (ചെയർപേഴ്സൺ) പി.ടി.സുധാകരൻ (കൺവീനർ) എം.ഗണേശൻ (ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന 31 അംഗ കമ്മിറ്റിയും രൂപീകരിച്ചു പ്രവർത്തിക്കുന്നു.


നിർധനയും പട്ടികജാതി വിഭാഗത്തിൽപ്പെട്ട സുമിത 14 വർഷമായി പ്രമേഹരോഗിയാണ്. ഇരട്ട പെൺമക്കളിൽ, രോഗിയായിരുന്ന ഒരു മകൾ 6 മാസം മുമ്പ് മരിച്ചു. ഒരു മകൾ +2 വിദ്യാർത്ഥിനിയാണ്. രോഗിയായ ഭർത്താവ് കൂലി പണി ചെയ്താണ് ചികിത്സ നടത്തുന്നത്.
" പള്ളിപ്പുറത്ത് പടി സുമിത ചികിത്സ സഹായ സമിതി " എന്ന പേരിലുള്ള ചികിത്സ കൂട്ടായ്മക്ക് രൂപം നൽകുകയും എടയൂർ പഞ്ചായത്തിനു പുറമേ അടുത്ത പഞ്ചായത്തുകളിലെയും കാരുണ്യഹസ്തങ്ങളെ തേടുക എന്നതാണ് സമിതി തീരുമാനമെടുത്തിട്ടുള്ളതെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.

 സ്കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ, സാംസ്കാരിക-രാഷ്ട്രീയ-സാമൂഹ്യ സംഘടനകൾ, പള്ളി കമ്മിറ്റികൾ, ക്ഷേത്ര കമ്മിറ്റികൾ പ്രമുഖ വ്യക്തികൾ എല്ലാവരേയും കാണാനും കത്തു നല്കാനും സഹായ സമിതി തീരുമാനിച്ചിട്ടുണ്ട്. 30 ലക്ഷം രൂപയെങ്കിലും കിഡ്നിമാറ്റിവെക്കന്നതിനും ചികിത്സക്കും വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

 സുമിതയുടെ ചികിത്സ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തുടരാനാണ് തീരുമാനമെന്നും ഭാരവാഹികൾ പറഞ്ഞു.

അക്കൗണ്ട് വിവരങ്ങൾ:

"സുമിത ചികിത്സ സഹായ സമിതി "
കേരള ഗ്രാമീൺ ബാങ്ക്
എടയൂർ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ:
 40647101106541
IFSC: KLGB 0040647

വളാഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സമിതി ഭാരവാഹികളായ, സി.ടി.ദീപ, പി.ടി.സുധാകരൻ, എം .ഗണേഷ്, കെ.കെ. മായിൻകുട്ടി, കെ.നാരായണൻ, സി.എച്ച്.ജരീർ ,പി .പി .രാജൻ എന്നിവർ പങ്കെടുത്തു.
Content Highlights: Need kidney transplant.. Sumita of Edayur seeks help from well-wishers
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !