വളാഞ്ചേരി: യുഡിഎഫ് കൊണ്ട് വന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്തു വീണ്ടും അധികാരത്തിൽ വന്ന പിണറായി സർക്കാർ ജന ജീവിതം ദുസ്സഹമാക്കി കൊണ്ടാണ് തുടർ ഭരണം നടത്തുതെന്നു കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജകമണ്ഡലം കമ്മിറ്റി വളാഞ്ചേരി ബസ്റ്റാന്റിൽ സംഘടിപ്പിച്ച തെരുവു വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർ തൊഴിലിനായി നെട്ടോട്ടമോടുമ്പോൾ സിപിഎം നേതാക്കളുടെ മക്കൾക്കും സ്വന്തക്കാർക്കുമുള്ള പിൻ വാതിൽ നിയമനം സർക്കാർ സർവീസിൽ യധേഷ്ടം തുടരുകയാണ്. മന്ത്രിമരുൾപ്പെടുള്ള ഉന്നതർ സർക്കാർ സഹായങ്ങൾ തേടി വരുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നു ഗുരുതരമായ ആരോപണം സ്വപ്ന സുരേഷ് ഉന്നയിച്ചിട്ടും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ മടിച്ചു നിൽക്കുകയാണെന്നും അവർ പറഞ്ഞു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശബാബ് വാക്കരത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. പറശ്ശേരി അസൈനാർ ,കെ.വി.ഉണ്ണികൃഷ്ണൻ, വിനു പുല്ലാനൂർ, ഫാസിൽ പി,എം ടി. അസീസ് സലാം പാഴുർ,രാജേഷ് കാർത്തല,ഹാഷിം ജമാൻ, ഇസ്സുദ്ധീൻ, ബിജു മാങ്കേറി, സുനിൽ വി പി, അനുഷ സ്ലീമോവ് ,നൗഫൽ പാലറ, മുസ്തഫ പുഴനമ്പ്രം, ബഷീർ മാവണ്ടിയൂർ, ബിനീഷ് മാങ്കേരി അസറുദ്ധീൻ എന്നിവർ സംസാരിച്ചു.
Content Highlights: Pinarayi government has made people's life difficult Jamila
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !