ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ പിഞ്ചുമക്കളെ കൊലപ്പെടുത്തി മാതാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ

0

ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ പിഞ്ചുമക്കളെ കൊലപ്പെടുത്തി മാതാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ  The locals are shocked by the incident where the mother hanged herself after killing her grandchildren while her husband was sleeping

കോട്ടക്കൽ
: ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ ഗ്രാമവാസികൾ. കോട്ടക്കല്‍ ചെട്ടിയാംകിണറിലാണ് നാടിനെയും നാട്ടുകാരേയും ഞെട്ടിച്ച സംഭവമുണ്ടായത്. . ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയുടെ ഭാര്യ സഫ് വ, മക്കളായ ഫാത്തിമ മര്‍സീവ, മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മക്കളെ കിടപ്പുമുറിയില്‍ വിഷം അകത്തുചെന്ന് മരണപ്പെട്ട നിലയിലും അമ്മയെ തൂങ്ങിനില്‍ക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. കുരുന്നുകളുടേയും മാതാവിന്റേയും മരണത്തിന്റെ നടുക്കത്തില്‍ നാട്. ഫാത്തിമ മര്‍സീവക്ക് നാലും മറിയത്തിന് ഒരു വയസുമാണ് പ്രായം. 26കാരിയാണ് സഫ് വറാഷിദ് അലിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

സഫ് വയും മക്കളും ഒരു മുറിയിലും റാഷിദ് അലി മറ്റൊരു മുറിയുമാണ് കിടന്നിരുന്നത്. സാധാരണ എഴുന്നേല്‍ക്കുന്ന സമയമായിട്ടും സഫ് വയെ കാണാതായതോടെ റാഷിദ് അലി സഫ് വയും മക്കളും കിടന്ന മുറിയിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക പരാധീനതകളോ ഇല്ല എന്നിരിക്കെ കൂട്ടമരണത്തിന്റെ കാരണമറിയാതെ നടുക്കത്തിലാണ് നാട്ടുകാര്‍. വിദേശത്തായിരുന്ന റാഷിദ് അലി ഒരു വര്‍ഷമായി നാട്ടിലാണ്. ആരോഗ്യ കാരണങ്ങളാലാണ് ദമ്പതികള്‍ വ്യത്യസ്ത മുറികളില്‍ കഴിഞ്ഞിരുന്നതെന്നാണ് നാട്ടുകാരില്‍ നിന്ന ലഭിക്കുന്ന വിവരം.

Content Highlights: The locals are shocked by the incident where the mother hanged herself after killing her grandchildren while her husband was sleeping
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !