വളാഞ്ചേരിയുടെ ജനകീയ ഡോക്ടറായിരുന്ന ഡോ.എം.ഗോവിന്ദൻ്റ ആത്മകഥ "അനുഭവങ്ങൾ നേട്ടങ്ങൾ " ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ എക്സ്പോയിൽ സ്ഥാനം പിടിച്ചു.
നവംബർ 2 മുതൽ ഷാർജ എക്സ്പോ സെൻ്ററിൽ ആരംഭിച്ച ഇൻറർനാഷണൽ ബുക്ക് ഫെയറിലെ ലിബിപബ്ലിക്കേഷൻസിൻ്റെ സ്റ്റാളിലാണ് പുസ്തകം പ്രദർശനത്തിനും വിൽപ്പനക്കുമായി എത്തിയിരിക്കുന്നത്. ഒരു ഇൻ്റർനാഷണൽ എക്സ്പോയിൽ പുസ്തകം എത്തിയതിൽ അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നുവെന്ന് ഡോക്ടർ എം.ഗോവിന്ദൻ്റെ ഭാര്യ വസന്ത പ്രതികരിച്ചു.
നവംബര്‍ 2 മുതല്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ച ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ (SIBF) ലിപി പബ്ലിക്കേഷന്‍സും പങ്കെടുക്കുന്നുണ്ട്.
ഏഴാം നമ്പര്‍ ഹാളിലെ ZE 1 എന്ന സ്റ്റാളിലാണ് ലിപിയുടെ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നടന്‍ ജയസൂര്യ, കെ. ജയകുമാര്‍ IAS, ടി.എന്‍. പ്രതാപന്‍ എം.പി., ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ജേതാവായ 12 വയസുകാരി ലൈബ അബ്ദുള്‍ ബാസിത്, സംവിധായകന്‍ എം.എ. നിഷാദ്, സി.പി. ബാവഹാജി, എ.വി.അനില്‍കുമാര്‍, ഇ.എം.അഷ്‌റഫ്, യു.എ.ഇയിലെ ക്യാന്‍സര്‍ കെയര്‍ പ്രൊവൈഡര്‍ സെന്ററിന്റെ ഡയറക്ടര്‍ പ്രഫ. ഹുമൈദ് അല്‍ ഷംസി, ജി. പ്രജേഷ് സെന്‍ എന്നിവർ ലിപിയുടെ വിവിധ പ്രകാശന ചടങ്ങുകളില്‍ പങ്കെടുത്തു.
ബാബു എടയൂർ
ന്യൂസ്ഡസ്ക്ക്,
മീഡിയ വിഷൻ ലൈവ്
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights:
Dr. M. Govindan's Autobiography “Experience Achievements at the “Sharjah International Book Fair
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !