മലപ്പുറം: സംസ്‌ഥാനതൊട്ടാകെ ആരംഭിച്ച ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി മലപ്പുറം ജില്ല.
സംസ്‌ഥാനത്തു തന്നെ ഏറ്റവും അധികം വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയില്‍ ഇതുവരെയായി 1630911 പേരുടെ ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ജില്ലയില്‍ മൊത്തം 32 ലക്ഷത്തിലധികം വോട്ടര്‍മാരാണുള്ളത്.
ഇതില്‍ 50 ശതമാനത്തില്‍ അധികം ആളുകളുടെയും വോട്ടര്‍ ഐഡി ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിച്ചത് ജില്ലയിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ കഠിനപ്രയത്നം കൊണ്ടുണ്ടായ നേട്ടമാണ്.
ആദിവാസി ഗോത്രവിഭാഗങ്ങള്‍ ഏറെയുള്ള നിലമ്ബൂര്‍ വനമേഖലകളിലും പൊന്നാനിയടക്കമുള്ള തീരദേശ മേഖലകളിലും ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ സുഗമമായി നടന്നതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ എസ്. ഹരികുമാര്‍ അറിയിച്ചു. വള്ളിക്കുന്ന് താലൂക്കാണ് ജില്ലയില്‍ ആധാര്‍ ലിങ്കിങില്‍ മുന്‍പില്‍ നില്‍ക്കുന്നത്. ഇവിടെ 58.19 ശതമാനം വോട്ടര്‍മാരുടെ ലിങ്കിങ് പൂര്‍ത്തിയായി.
Must Read : വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതെങ്ങനെ? Voter ID- Aadhaar Linking
Content Highlights: Linking Aadhaar - Voter ID: Malappuram district as a model for the state
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !