സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്നും ബ്ലൂ ടിക്കിന് പണം ഈടാക്കുക അടുത്ത ആഴ്ച മുതലെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്.
കഴിഞ്ഞ ആഴ്ച ട്വിറ്റര്‍ ഏറ്റടുത്തതിന് ശേഷം ബ്ലൂ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ ലഭിക്കണമെങ്കില്‍ ഇനി മുതല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ പണം നല്കണമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.
പ്രതിമാസ നിരക്കിലായിരിക്കും ട്വിറ്റര്‍ ബ്ലൂ ടിക്കിനായി പണം ഈടാക്കുക. ഒരു മാസം 8 ഡോളറായിരിക്കും ഉപയോക്താക്കള്‍ നല്‍കേണ്ടി വരിക. അതായത് നിലവില്‍ 663 ഇന്ത്യന്‍ രൂപ. അടുത്ത തിങ്കളാഴ്ച മുതല്‍ ഈ നിരക്ക് ഈടാക്കി തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്. വെരിഫൈഡ് ചെയ്ത അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക് ബാഡ്ജ് നല്‍കുന്നത്. ഈ ബ്ലൂ ടിക്ക് വേണ്ടവര്‍ പണം നല്‍കണം അല്ലാത്ത പക്ഷം ബ്ലൂ ടിക്ക് ബാഡ്ജ് നഷ്ടമാകും.
കഴിഞ്ഞ ആഴ്ചയാണ് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. നിരവധി വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. 44 ബില്യണ്‍ ഡോളര്‍ കരാറില്‍ മസ്‌ക് മുന്‍പ് ഒപ്പു വെച്ചെങ്കിലും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ കുറിച്ച് വ്യക്തമായ വിവരം നല്‍കണമെന്ന് ട്വിറ്ററിനോട് മസ്‌ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കിയില്ല എന്നാരോപിച്ച് മസ്‌ക് കരാറില്‍ നിന്നും പിന്മാറി. ഇതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഇലോണ്‍ മാസ്കിനെതിരെ നിയമ പോരാട്ടത്തിന് തയ്യാറായി. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കോടതി നിര്‍ദേശിച്ച അവസാന ദിവസത്തിന് തൊട്ട് മുന്‍പാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്.
വരുമാനത്തിന്റെ ഭൂരിഭാഗവും ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷനില്‍ നിന്നും കണ്ടെത്തുക എന്നതാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്. അതിന്റെ ആദ്യ പടിയാണ് വെരിഫൈഡ് അക്കൗട്ടുകളുടെ ബ്ലൂ ടിക്ക് ബാഡ്ജിന് നിരക്ക് ഏര്‍പ്പെടുത്തിയത്.
Content Highlights: Twitter BlueTick will have to pay from next week
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !