മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ റജിസ്ട്രേഷൻ നടപടികൾ ആഘോഷമായി നടന്നു. പതിനേഴു സബ് ജില്ലകളിൽ നിന്നായി മത്സരത്തിനെത്തുന്ന പ്രതിഭകൾക്കുള്ള പാർട്ടിസിപ്പന്റ് കാർഡുകൾ, ബാഡ്ജുകൾ എന്നിവ അടങ്ങിയ റജിസ്ട്രേഷൻ കിറ്റ് അതത് സബ് ജില്ലാ കമ്മറ്റികൾക്ക് കൈമാറിക്കൊണ്ട് തിരൂർ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ റജിസ്ടേഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.
റജിസ്ട്രേഷൻ സബ് കമ്മറ്റി ചെയർമാൻ സുബൈദ ചേറോട്ടിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ടി എസ് ഡാനിഷ് സ്വാഗതം പറഞ്ഞു. നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. എസ് ഗിരീഷ് മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർ ഷാനവാസ്, തിരൂർ ഡി ഇ ഒ പ്രസന്ന, പ്രിൻസിപ്പൽ രഘുനാഥ്, കെ ബാബു, റോയിച്ചൻ ഡൊമനിക്, എ ഇ ഒ സുനിജ , ഹെഡ് മാസ്റ്റർ കെ ഗഫൂർ , ഉമ്മർ കെ ടി , ടി രാജേഷ് , ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ ഡോ.എ സി പ്രവീൺ , പരമേശ്വരൻ , ഷരീഫ് എൻ, അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.
മേളക്കെത്തുന്ന അതിഥികൾക്കുള്ള ബാഡ്ജുകൾ, മീഡിയ പാസുകൾ, പ്രോഗ്രാം ഷെഡ്യൂൾ തുടങ്ങിയവ വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights:
Malappuram District School Arts Festival; Registration has started..
Tirur celebration to Timirp...