മലപ്പുറം നിയോജക മണ്ഡലത്തില്‍ നടന്നു വരുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ പി. ഉബൈദുള്ള എം. എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
ഗെയില്‍ വാതക പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ നടക്കുന്ന വടക്കേമണ്ണ -
ചട്ടിപ്പറമ്പ് റോഡില്‍ എത്രയും വേഗം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പൊതുമരാമത്ത് വകുപ്പിന് സൈറ്റ് കൈമാറുവാനും അപകടങ്ങള്‍ പതിവായിരിക്കുന്ന സാഹചര്യത്തില്‍ റോഡ്
ഗതാഗത യോഗ്യമാക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുവാനും തീരുമാനിച്ചു.
ചെളൂര്‍ - ചാപ്പനങ്ങാടി റോഡില്‍ നേരത്തെയുള്ള 700 മീറ്ററിനു പുറമെ 220 മീറ്റര്‍ കൂടി ബി.എം.ബി.സി ചെയ്ത് നവീകരിക്കുവാന്‍ 25 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. പ്രസ് തുത റോഡിലും അദാനിയുടെ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി.
മൊറയൂര്‍ - അരിമ്പ്ര - പൂക്കോട്ടൂര്‍ റോഡിന്റെ പുതുക്കിയ ഭരണാനുമതി ഉടന്‍ ലഭ്യമാക്കും. ഹാജിയാര്‍പള്ളി -
മുതുവത്തുപറമ്പ് ഡിസൈനിംഗ് പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണ്. അത്താണിക്കല്‍ വെള്ളൂര്‍ - ആലക്കാട് തടപ്പറമ്പ് റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
,മോങ്ങം - പാലക്കാട്, മൊറയൂര്‍ - എടപ്പറമ്പ് കിഴിശ്ശേരി, മൊറയൂര്‍ - വാലഞ്ചേരി - അരിമ്പ്ര, പാലക്കത്തോട് -
കൂട്ടാവ് എന്നീ റോഡുകള്‍ ബി.എം.ബി.സി ചെയ്യുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കും.
നരിയാട്ടുപാറ - നെന്മിനി ചര്‍ച്ച്, മോങ്ങം - തൃപ്പനച്ചി കാവനൂര്‍ എന്നീ റോഡുകളുടെ നവീകരണ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തും. പള്ളിമുക്ക് കിഴിശ്ശേരി റോഡ് ജംഗ്ഷനില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും അടിയന്തരമായി റിപ്പയര്‍ ചെയ്യും. ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രൈനേജ് , കള്‍വര്‍ട്ട് സൗകര്യങ്ങള്‍ ഉണ്ടാക്കും.
സിവില്‍ സ്റ്റേഷനിലെ കുടുംബ കോടതി കെട്ടിടത്തിന് 12 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായി ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.സിവില്‍ സ്റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസ് കെട്ടിട നിര്‍മ്മാണം 2023 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും.
പൂക്കോട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറി ലാബ് കെട്ടിടം എന്നിവയുടെ നിര്‍മ്മാണ പുരോഗതികള്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. സി. അബ്ദുറഹ്‌മാന്‍, കെ. ഇസ്മായില്‍ മാസ്റ്റര്‍,അടോട്ട് ചന്ദ്രന്‍ റാബിയ ചോലക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സാദിഖ് പൂക്കാടന്‍, അനിത മണികണ്ഠന്‍, പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. കെ. സക്കീര്‍ ഹുസൈന്‍,എം. ടി. അലി,
അനീസ് ബാബു.സി.കെ, ഉമ്മാട്ട് മൂസ, ശാന്തി പി. കെ, ഫാത്തിമ വട്ടോളി, ഫാത്തിമ അന്‍വര്‍, മണ്ഡലം നോഡല്‍ ഓഫീസറും മഞ്ചേരി പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ രാമകൃഷ്ണന്‍.പി, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍മാരായ സി.വിമല്‍രാജ്, ഇന്‍സാഫ്.എ, റെജി. പി. ആര്‍, റോഡ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
സര്‍വീസില്‍ നിന്നും വിരമിക്കുന്ന മലപ്പുറം സ്‌പെഷ്യല്‍ ബില്‍ഡിങ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. ഡി. ഷീലക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി.
Content Highlights: The public works in Malappuram constituency will be completed in time
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !