കലോത്സവത്തിന് അടുക്കളയില്‍ വിസ്മയം തീര്‍ക്കും ഈ അയല്‍ക്കാരന്‍

0


അരങ്ങിലെ വിസ്മയങ്ങള്‍ക്ക് അടുക്കളയില്‍ സ്‌നേഹം വിളമ്പുകയാണ് പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് സാമിയും കൂട്ടരും. തിരൂരില്‍ നടക്കുന്ന റവന്യു ജില്ലാ കലോത്സവത്തിനെത്തുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണമൊരുക്കുന്ന തിരക്കിലാണിവര്‍. 

പായസമുള്‍പ്പടെ വിഭവങ്ങളോടെ സദ്യയും പ്രഭാത-രാത്രി ഭക്ഷണവും ചായയും മറ്റു ലഘു വിഭവങ്ങളുമൊക്കെയായി 24 മണിക്കൂറും വിവിധ ഷിഫ്റ്റുകളിലായി സാമിയുടെ 20 അംഗ സംഘം മേളയ്ക്ക് ശക്തി പകരാനുണ്ടാകും. 

കലവറയുടെ പാല് കാച്ചല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, തിരൂര്‍ നഗരസഭ അധ്യക്ഷ എ.പി നസീമ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ധീന്‍, പഞ്ചായത്തംഗങ്ങളായ വി.കെ.എം ഷാഫി, ഫൈസല്‍ എടശ്ശേരി, നഗരസഭ കൗണ്‍സിലര്‍ സരോജാദേവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ്‌കുമാര്‍ മറ്റ് ജനപ്രതിധികള്‍ എന്നിവര്‍ പങ്കെടുത്തു.

'കരുത്ത്' പദ്ധതി ഉദ്ഘാടനം
സ്വയം രക്ഷയ്ക്കും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'കരുത്ത്' പദ്ധതി മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പി. ഉബൈദുല്ല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ തൈക്കോണ്ടോ പരിശീലന കളരിയും ആരംഭിച്ചു . ചടങ്ങില്‍ മലപ്പുറം നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  പി കെ അബ്ദുല്‍ ഹകീം ,വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് പി കെ ബാവ, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ കൃഷ്ണദാസ്, പി ടി എ വൈസ് പ്രസിഡന്റ് ജാഫര്‍ യു,  പ്രിന്‍സിപ്പല്‍ ഷാജു വി പി , ഹെഡ്മിസ്ട്രസ്സ് ജ്യോതി ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി മനോഹരന്‍ , ജുവൈരിയ, കരുത്ത് കണ്‍വീനര്‍  സറീന എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: This neighbor will do wonders in the kitchen for the arts festival
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !