കോഴിക്കോട്: പ്രമുഖ പാമ്ബ് പിടിത്തക്കാരനായ വാവ സുരേഷിനെതിരെ കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സെമിനാറില്‍ പാമ്ബുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്.
ഡിഎഫ്‌ഒയുടെ നിര്‍ദേശപ്രകാരം താമരശേരി റേഞ്ച് ഓഫീസറാണ് വാവ സുരേഷിനെതിരെ കേസെടുത്തത്.
കഴിഞ്ഞദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എഡ്യുക്കേഷനും നഴ്‌സിങ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറില്‍ മൂര്‍ഖന്‍ പാമ്ബുമായാണ് വാവ സുരേഷ് പങ്കെടുക്കാന്‍ എത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ശാസ്ത്രീയ വിഷയം കൈകാര്യം ചെയ്യുന്ന ക്ലാസില്‍ പാമ്ബിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്തത് തെറ്റാണ് എന്ന തരത്തിലായിരുന്നു വിമര്‍ശനം. പൊതുവേദിയില്‍ പാമ്ബിനെ പ്രദര്‍ശിപ്പിക്കാമോ എന്ന തരത്തിലുള്ള നിരവധി ചോദ്യങ്ങളും ഉയര്‍ന്നു. വനംവകുപ്പിന് വിവിധ കോണുകളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വാവ സുരേഷിനെതിരെ കേസെടുത്തത്.
Content Highlights: The snake was exhibited at the seminar; Case against Vava Suresh
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !