തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇടപെടുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിഴിഞ്ഞം പൊലീസിനോട് എന്‍ഐഎ തേടി.
സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.
പ്രാഥമിക പരിശോധനകള്‍ക്കായി എന്‍ഐഎ സംഘം ഇന്ന് വിഴിഞ്ഞത്ത് എത്തും. അക്രമത്തിന് പിന്നിലെ സാഹചര്യം, സമരത്തിന്റെ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളെല്ലാം സംഘം വിശദമായി പരിശോധിക്കും. വിഴിഞ്ഞം തുറമുഖ ഉപരോധത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചാണ് അക്രമാസക്തമായത്.
സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും പൊലീസ് ജീപ്പ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 36 പൊലീസുകാര്‍ അടക്കം അമ്ബതിലേറെപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 3000 ലേറെപ്പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെയും ആഭ്യന്തര വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
Content Highlights: Vizhinjam conflict: NIA intervenes; Details were sought from the police
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !