വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിലായി ദിശാ സൂചക ബോർഡ് സ്ഥാപിക്കുന്നതിന്റെ അൗപചാരിക ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിലുമായി 56 - ഓളം ദിശാ ബോർഡുകളാണ് സ്ഥാപിക്കുന്നത്. യാത്രക്കാർക്കും മറ്റും സഞ്ചരിക്കുന്നതിനു സഹായകരമാകും എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, ക്ഷേമ കാര്യ സ്റ്റാർറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ശൈലേഷ് കൗൺസിലർമാരായ ഷിഹാബ് പാറക്കൽ, ശൈലജ കെ.വി, കളപ്പു ലാൻ സിദീഖ് ഹാജി, സദാനന്ദൻ കോട്ടിരി, ഫൈസൽ അലി തങ്ങൾ, ഉണ്ണികൃഷ്ണൻ കെ.വി, വിരാൻ ക്കുട്ടി പറശ്ശേറി , ശൈലജ പിലാക്കോളിൽ, യു. ഷിഹാബ്, മുജീബ് റഹ്മാൻ , നസീറലി പാറക്കൽ, അജീഷ് പട്ടേരി, നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Valanchery Municipal Corporation by installing direction indicator boards
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !