പാലക്കാട്: മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ പാലക്കാട് ധോണി പയറ്റാംകുന്ന് ഇഎംഎസ് നഗര്‍ ദാറുസലാം വീട്ടില്‍ മുഹമ്മദ് ഹക്കീമിന്റെ (35) സംസ്‌കാരം ഇന്ന് നടക്കും. ഇന്നു രാവിലെ 9നു ഉമ്മിനി ഗവ.സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 11നു സൈനിക ബഹുമതികളോടെ ഉമ്മിനി ജുമാ മസ്ജിദില്‍ കബറടക്കും.
ഛത്തീസ് ഗഡിലെ സുക്മ ജില്ലയിലെ ചിന്റഗുഫ വനത്തിൽ ഈയിടെ സ്ഥാപിച്ച സൈനിക ക്യാംപിന് നേരെ 29ന് വൈകിട്ട് അഞ്ചോടെ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീമിന് വെടിയേറ്റത്. തീവ്ര പരിശീലനം ലഭിച്ച കോബ്ര ബറ്റാലിയൻ എലൈറ്റ് യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം.
ഹക്കീമിനെ ജഗൽപൂരിലെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിച്ച ഹക്കീമിന്റെ ഭൗതിക ശരീരം വാളയാർ അതിർത്തിയിൽ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് ഭൗതിക ശരീരം ഏറ്റുവാങ്ങി. തുടർന്ന് സേനയുടെ അകമ്പടിയോടെ ആംബുലൻസിൽ രാത്രിയോടെയാണ് ധോണിയിലെ വീട്ടിലെത്തിച്ചത്.
Content Highlights:Jawan Muhammad Hakeem, who was killed in Maoist attack, will be cremated today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !