സമസ്തയെ തള്ളി കായിക മന്ത്രി വി അബ്ദുറഹ്മാന്‍; 'മതം അതിന്റെ വഴിക്കും സ്പോര്‍ട്സ് അതിന്റെ വഴിക്കും പോകട്ടെ'

0

ഫുട്ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിര്‍ദ്ദേശം വലിയ വിവാദമാണ് സൃഷ്ടിച്ചത്.

സമസ്തയുടെ ഈ നിലപാട് തള്ളി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്തെത്തിയിരിക്കുകയാണ്. മതം അതിന്റെ വഴിക്കും സ്പോര്‍ട്സ് അതിന്റെ വഴിക്കും പോകട്ടെയെന്ന് വി അബ്ദുറഹിമാന്‍ പറഞ്ഞു. സ്പോര്‍ട്സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. സ്പോര്‍ട്സ് വേറെ മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. താരാരാധന കായികപ്രേമികളുടെ വികാരമാണെന്നും മന്ത്രി പറഞ്ഞു.

സമസ്തയുടെ നിര്‍ദേശത്തിനിതിരെ നവ മാധ്യമങ്ങളിലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. എല്ലാ മതവിഭാഗങ്ങളിലും പെട്ട കായികപ്രേമികള്‍ ഒന്നടങ്കം വിമര്‍ശനവുമായി രംഗത്ത് വന്നു. എന്നാല്‍ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫുട്ബോള്‍ ആരാധനക്കെതിരെ മുന്നറിയിപ്പ് നല്‍കുമെന്നാണ് സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ആവര്‍ത്തിച്ചത്.

'സ്പോട്സ് മാന്‍ സ്പിരിറ്റോട് കൂടി ഫുട്ബോളിനെ കാണുന്നതിന് പകരം താരരാധനക്കും അന്യദേശത്തെ ദേശീയ പതാകയെ നമ്മുടെ ദേശത്തെ പതാകയേക്കാള്‍ സ്നേഹിക്കപ്പെടുന്ന സ്ഥിതിയിലേക്കുമെത്തുകയാണ്. സാമ്ബത്തികമായി വളരെ ദുരിതമനുഭവിക്കുന്ന കാലത്ത് നിത്യ ഭക്ഷണത്തിന് മനുഷ്യന്‍ പ്രയാസപ്പെടുമ്ബോള്‍ വമ്ബിച്ച പണത്തിന് താരങ്ങളുടെ കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നത് ഇന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമാണ്. കുട്ടികളുടെ പഠനം തടസപ്പെടാന്‍ അമിതാരാധന കാരണമാകുന്നു. പള്ളികളില്‍ പ്രാര്‍ത്ഥനക്ക് വേണ്ടി വരേണ്ട സമയത്ത് കളികാണുന്ന സ്ഥിതിയാണ്. പ്രാര്‍ത്ഥന തടസപ്പെടരുത്. പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയവരാണ്. സിനിമ, സ്പോര്‍ട്സ്, രാഷ്ട്രീയ മേഖലകളിലെ ആളുകളെ ആരാധിക്കരുത്'. മുന്‍ ലോകകപ്പുകളിലും പള്ളികളില്‍ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Sports Minister V Abdurrahman rejected Samasta; 'Let religion take its course and sports take its course'
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !