താക്കീതായി SDPI മാർച്ച്.. കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡ്... ഇടതു- വലതു മുന്നണികളുടെ ജന വഞ്ചനെയെന്ന് നേതാക്കൾ

0
Warning SDPI March.. Kanjipura-Moodal Bypass Road...Leaders and right fronts are deceiving the people.

കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് യാഥാർത്ഥ്യമാക്കാത്ത ഇടത് വലത് മുന്നണികളുടെ ജന വഞ്ചനക്കെതിരെ SDPI വളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ കീഴിൽ കഞ്ഞിപ്പുര മുതൽ മൂടാൽ വരെ ലോങ്ങ്മാർച്ച് സംഘടിപ്പിച്ചു. 

മാർച്ച് SDPI മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ: സി എച്ച് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രവൃത്തി തുടങ്ങി പത്ത് വർഷം പിന്നിട്ടിട്ടും ഒരു റോഡിന്റെ പേരിൽ പരിസരവാസികളെയും, യാത്രക്കാരെയും ഇത്രയും പ്രയാസപ്പെടുത്തിയ ദുരവസ്ഥ കേരള ചരിത്രത്തിൽ കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിന് മാത്രമാണ് പറയാനുള്ളത്. ഈ ബൈപ്പാസ് പ്രഖ്യാപിച്ച് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ ആരംഭിച്ച പല ബൈപ്പാസുകളുടെയും പണി പൂർത്തിയായി ഗതാഗതത്തിനു തുറന്നു കൊടുത്തിരിക്കുന്നുവെന്നും
2013 ൽ തുടങ്ങിയ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് മാത്രമാണ് ഇന്നും ദുരവസ്ഥയിൽ തുടരുന്നതെന്നും ഈ ദുരവസ്ഥതുടരാൻ കാരണം തിരൂർ കോട്ടക്കൽ MLA മാരും ഇടതു ഭരണത്തിന്റെ ദുരവസ്ഥയുമാണെന്നും അദ്ദേഹം പറഞ്ഞു. ലോങ്ങ് മാർച്ചിന് അഡ്വ: കെസി നസീർ, മുസ്തഫ മാസ്റ്റർ, മുജീബ് മാസ്റ്റർ,കെ.പി മുസ്തഫ,അഷ്റഫ് പുത്തനത്താണി, റഷീദ് കുറ്റിപ്പുറം, ജാഫർ ഹാജിപുത്തനത്താണി, ഫൈസൽ മാരാത്ത്,ഷബീർ ഇരിമ്പിളിയം, അബൂബക്കർ കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
Content Highlights: Warning SDPI March.. Kanjipura-Moodal Bypass Road...Leaders and right fronts are deceiving the people.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !