കേരളത്തിലെ പ്രവാസികളുടെ ഏറ്റവും കരുത്തുറ്റ പ്രവാസി സംഘടനയായ
കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജില്ലയിൽ എല്ലാ ഏരിയയിലും ആരംഭിച്ച നിർദ്ദന പ്രവാസി കുടുംബങ്ങൾക്കും, പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഗർഷോം പ്രവാസി ഭവന പദ്ദതിയുടെ പ്രവൃത്തി ജില്ലയിൽ പുരോഗമിക്കുന്നു.
സംസ്ഥാനത്തെ ആദ്യത്തെ വീട്, വളാഞ്ചേരി ഏരിയയിലെ കുറ്റിപ്പുറം മേഖല കമ്മിറ്റിക്ക് കീഴിൽ പണി പൂർത്തീകരിച്ച് കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർദ്ധനയായിട്ടുള്ള ഒരു വിധവയ്ക്ക് 2022 നവംമ്പർ 27 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മന്ത്രി വി അബ്ദുറഹിമാൻ താക്കോൽദാനം നിർവ്വഹിക്കുന്നു,
ചടങ്ങിൽ പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂർ പി ലില്ലിസ്, സംസ്ഥാന - ജില്ല - ഏരിയ കമ്മിറ്റി അംഗങ്ങൾ, പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കുന്നു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മലപ്പുറം ജില്ലയിലെ 100 പഞ്ചായത്തുകളിൽ ഗർഷോം പ്രവാസി ഭവനം സൗജന്യമായി നിർമ്മിച്ചു നൽകാനുള്ള പ്രവർത്തനത്തിലാണ് മലപ്പുറം ജില്ലയിലെ പ്രവാസി സംഘം പ്രവർത്തകർ.
വാർത്താ സമ്മേളനത്തിൽ പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ കെ പ്രീതി, ചെയർമാൻ സി വേലായുധൻ, കൺവീനർ പി കെ മുഹമ്മത് അലി, പ്രവാസി സംഘം ഏരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ,ജില്ലാ കമ്മിറ്റി അംഗം ഹംസ മാണിയങ്കാട് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights:
Gershom Expatriate Housing Scheme; The first house will be handed over on Sunday.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !