ജില്ലാ കലോത്സവം: ഒരുക്കങ്ങൾ തകൃതി... റജിസ്ട്രേഷൻ 27 ന് തിരൂരിൽ...

ജില്ലാ കലോത്സവം:  ഒരുക്കങ്ങൾ തകൃതി... റജിസ്ട്രേഷൻ 27 ന് തിരൂരിൽ... | District Arts Festival: Preparations in full swing... Registration on 27th in Tirur...


തിരൂർ: മുപ്പത്തിമൂന്നാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന്റെ റജിസ്ട്രേഷൻ നവംബർ 27 ഞായറാഴ്ച രാവിലെ 11 മണിക്ക് തിരൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടക്കും. 

പതിനേഴ് സബ് ജില്ലയിലെയും മത്സരാർത്ഥികൾക്കുള്ള പാർട്ടിസിപ്പന്റ് കാർഡുകൾ, വിവിധ സബ് കമ്മറ്റികൾക്കുള്ള ബാഡ്ജുകൾ തുടങ്ങിയവ റജിസ്ട്രേഷൻ സമയത്ത് വിതരണം ചെയ്യും. റജിസ്ട്രേഷനു മുൻപ് മുൻവർഷം കൈപ്പറ്റിയ റോളിംഗ് ട്രോഫികൾ അതത് സബ്ജില്ലാ കൺവീനർമാർ ട്രോഫി കമ്മറ്റിയെ ഏൽപ്പിച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി റജിസ്ട്രേഷൻ പൂർത്തിയാക്കണം. 

തിരൂർ നഗരസഭാ അധ്യക്ഷ നസീമ ആളത്തിൽ റജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വിദ്യാഭ്യാസവകുപ്പ് അധികൃതർ , ഓർഗനൈസിംഗ് കമ്മറ്റി അംഗങ്ങൾ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് റജിസ്ട്രേഷൻ കമ്മറ്റി ചെയർമാൻ ശ്രീമതി സുബൈദ പേറോട്ടിൽ, കൺവീനർ ടി എസ് ഡാനിഷ് , ടി. രാജേഷ് , പബ്ലിസിറ്റി കമ്മറ്റി കൺവീനർ എ സി പ്രവീൺ, എ ശബരീഷ് എന്നിവർ അറിയിച്ചു.
Content Highlights: District Arts Festival: Preparations in full swing... Registration on 27th in Tirur...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.