വളാഞ്ചേരി കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് ശോചനീയാവസ്ഥ; എസ്.ഡി.പി.ഐ ലോങ്ങ് മാർച്ച് വെള്ളിയഴ്ച

വളാഞ്ചേരി കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് ശോചനീയാവസ്ഥ..
എസ്.ഡി.പി.ഐ ലോങ്ങ് മാർച്ച് വെള്ളിയഴ്ച.. ഡോ. CHഅഷ്റഫ് ഉദ്ഘാടനം മാർച്ച് ചെയ്യും..
വളാഞ്ചേരി കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് ശോചനീയാവസ്ഥ; എസ്.ഡി.പി.ഐ ലോങ്ങ് മാർച്ച് വെള്ളിയഴ്ച  | Valancherry Kanjipura Moodal Bypass is in a sorry state..SDPI Long March on Friday


വളാഞ്ചേരി കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് ശോചനീയാവസ്ഥ..
എസ്.ഡി.പി.ഐ ലോങ്ങ് മാർച്ച് വെള്ളിയഴ്ച.. ഡോ. CHഅഷ്റഫ് ഉദ്ഘാടനം മാർച്ച് ചെയ്യും..

വളാഞ്ചേരി: കഞ്ഞിപ്പുര മൂടാൽ ബൈപ്പാസിന്റെ പ്രവൃത്തി ആരംഭിച്ച് 10 വർഷം പിന്നിട്ടിട്ടും പണി പൂർത്തീകരിക്കാതെ പ്രദേശത്തെ ജനങ്ങളെയും യാത്രക്കാ രെയും പ്രയാസപ്പെടുത്തുന്ന സർക്കാറുകളുടെ നടപടിക്കെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 25 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് കഞ്ഞിപ്പുരയിൽ നിന്നും മൂടാലിലേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഈ ബൈപ്പാസ് പ്രഖ്യാപിച്ച് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ ആരംഭിച്ച പല ബൈപ്പാസുകളുടെയും പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തിരിക്കുന്നു. എന്നാൽ 2013 ജൂണിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ഡിസംബറിൽ പണി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനമെല്ലാം നടത്തി കഞ്ഞിപ്പുര മൂടാൽ ബൈപ്പാസിന്റെ പ്രവൃത്തി ഉദ്ഘാടനം വലിയആഘോഷങ്ങളോടെ നടത്തിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. അതിന് ശേഷം രണ്ട് പ്രാവശ്യം ഭരണത്തിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഇടത് സർക്കാറാവട്ടെ ഉമ്മൻചാണ്ടി നടത്തിയതിനേക്കാൾ വലിയ വാഗ്ദാനങ്ങൾ നടത്തി എന്നതല്ലാതെ ഈ പ്രദേശവാസികൾ 10 വർഷമായി അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിച്ചി ട്ടില്ല.എൽ.ഡി.എഫ് സർക്കാറിന്റെ ഈ അവഗ ണനക്കെതിരെയും ബൈപ്പാസിനെ ഈ അവസ്ഥയിലേക്കെത്തിച്ച് മുതലക്കണ്ണീരൊഴുക്കുന്ന യു.ഡി.എഫ് മുന്നണിയുടെ കപട നിലപാടുകളെ ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കുവാനും, വരുന്ന മഴക്കാലത്തിന് മുമ്പ് മുഴുവൻ പണിയും പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കഞ്ഞിപ്പുര മുതൽ മൂടാൽ വരെ ലോങ്ങ് മാർച്ച് സംഘടിപ്പിക്കുന്നത്. ജില്ലാ പ്രസിഡൻ്റ് ഡോ.സി.എച്ച് അഷ്റഫ് മാർച്ച് ഉദ്ഘാടനം ചെയ്യും.

 മൂടാലിൽ വെച്ച് നടക്കുന്ന സമാപന യോഗത്തിൽ സംഘടനയുടെ നേതാക്കൾ സംസാരിക്കും

വാർത്താ സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി മുസ്തഫ പാണ്ടികശാല,പ്രോഗ്രാം കൺവീനർ ജാഫർ പുത്തനത്താണി,മണ്ഡലം വൈസ്പ്രസിഡന്റ് ഹസ്സൻ ബാവ വളാഞ്ചേരി, വളാഞ്ചേരി മുനിസിപ്പൽ സെക്രട്ടറി സിറാജുൽ മുനീർ എന്നിവർ സംബന്ധിച്ചു.
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.