ജില്ലാ കലോത്സവ നഗറിൽ ചിത്രവിരുന്നൊരുക്കി വിദ്യാരംഗം കലാ സാഹിത്യ വേദി

0

Vidyarangam Kala Sahitya Vedi organized a film festival in District Kalotsava Nagar

തിരൂർ
: ജില്ലാ കലോത്സവ നഗരിയിൽ, വിദ്യാരംഗം ജില്ലാതല , ഉപജില്ലാ തല ക്യാമ്പുകളിൽ രൂപം കൊണ്ട സർഗ്ഗാത്മക രചനകൾക്ക് പ്രദർശനത്തിന് ഇടമൊരുങ്ങി.

വിവിധ മാധ്യമങ്ങളിലായി ചെയ്ത കുട്ടികളുടേതും അധ്യാപകരുടേതുമുൾപ്പെടെയുള്ള മുന്നൂറോളം രചനകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ നടുമുറ്റത്തിൻ്റെ തെക്കുഭാഗത്തുള്ള ക്ലാസ്സ് മുറിയിൽ ഒരുക്കിയിരിക്കുന്ന ചിത്രങ്ങൾ കലാത്സവത്തിനെത്തുന്നവരുടെ ശ്രദ്ധയാകർഷിച്ചു വരികയാണ്. പ്രദർശനത്തിൻ്റെ ഭാഗമായി കലാധ്യാപകനായ നൗഷാദ് വെളളിശ്ശേരിയുടെ തത്സമയ കാരിക്കേച്ചർ രചനയും നടക്കുന്നുണ്ട്.

പ്രദർശനത്തിൻ്റെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യസ ഡയറക്ടർ കെ.പി രമേഷ് കുമാർ നിർവഹിച്ചു. വണ്ടൂർ വി വിദ്യാഭ്യാസ ജില്ല ഓഫീസർ ഉമ്മർ എടപ്പറ്റ വിദ്യാരംഗം കോ - ഓർഡിനേറ്റർ പി. ഇന്ദിരാദേവി, പ്രശാന്ത് കിഴിശ്ശേരി , വിനുരാജ് എന്നിവർ പങ്കെടുത്ത ചടങ്ങിന് ചിത്രകാരൻ മാരായ , ബഷീർ ചിത്രകൂടം , സുരേഷ് കാട്ടിലങ്ങാടി നൗഷാദ് വെളളിശ്ശേരി എന്നിവർ നേതൃത്വം നൽകി.
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !