ELECTION LIVE UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു, ഒമ്പത് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്, സമരക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജും ഗ്രനേഡും, കണ്ണീര്‍വാതകവും

0
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു, ഒമ്പത് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്, സമരക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജും ഗ്രനേഡും, കണ്ണീര്‍വാതകവും | Vizhinjam police station attacked, nine policemen seriously injured, lathicharge, grenades, tear gas fired to disperse protesters

വിഴിഞ്ഞത്ത് സംഘര്‍ഷം രൂക്ഷം. പൊലീസ് സ്റ്റേഷന്‍ വളഞ്ഞ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസ് സ്റ്റേഷന്റെ ഒരു ഭാഗം സമരക്കാര്‍ തകര്‍ത്തു. ഒമ്പത് പൊലീസുകാര്‍ക്ക് ഗുരുതര പരിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത ലാത്തിച്ചാര്‍ജ്ജാണ് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയത്. സമരക്കാര്‍ ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ പലഭാഗത്തും കേന്ദ്രീകരിക്കുകയാണ്. തീരദേശ മേഖലയാകെ വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
മൂന്ന് മണിക്കൂറോളം സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസുകാരെ ആക്രമിക്കുകയും, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തപ്പോഴാണ് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്. പൊലീസ് സ്റ്റേഷനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് ഒമ്പത് പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കാന്‍ കാരണം. ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും കഴിയാതെ വന്നപ്പോഴാണ് പൊലീസ് സംയമനം വെടിഞ്ഞ് ഇ
ടപെട്ടത്. വലിയ പൊലിസ് സന്നാഹം സ്ഥലത്തെത്തിയ ശേഷമാണ് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയത്.

സ്റ്റേഷന്‍ ഉപരോധിച്ച സമരക്കാര്‍ പൊലീസ് നടപടിയെ തുടര്‍ന്ന് പിന്‍മാറിയെങ്കിലും വിഴിഞ്ഞം ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വീണ്ടും സമരക്കാര്‍ കേന്ദ്രീകരിക്കുകയാണ്. വിവിധ ഇടങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇനിയും സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നു.

Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !