ബ്യൂണസ് ഐറിസ്: 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോക കിരീടത്തില്‍ മുത്തമിട്ടതിന്റെ സന്തോഷത്തിലാണ് അര്‍ജന്റീന. ലോക കിരീടത്തിലേക്ക് ടീമിനെ എത്തിച്ചതിന് പിന്നാലെ മെസിയുടെ ചിത്രത്തോടെ കറന്‍സി നോട്ട് പുറത്തിറക്കുകയാണ് രാജ്യം.
1000 പെസോയുടെ ബാങ്ക് നോട്ട് ആണ് അര്‍ജന്റീന പുറത്തിറക്കുന്നത്. മെസിയുടെ ചിത്രം വെച്ച് കറന്‍സി പുറത്തിറക്കാനുള്ള ചിന്ത ഫൈനലിന് മുന്‍പ് തന്നെ അര്‍ജന്റീനയുടെ സെന്‍ട്രല്‍ ബാങ്കിന് മുന്‍പിലുണ്ടായിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യം തമാശയായാണ് മെസിയുടെ ചിത്രം വെച്ചുള്ള കറന്‍സി എന്ന ആശയം ഉയര്‍ന്നത്. എന്നാല്‍ അര്‍ജന്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഡയറക്ടേഴ്‌സ് ഈ ആശയത്തെ പിന്തുണയ്ക്കുകയും ഇത്തരത്തില്‍ കറന്‍സി ഇറക്കാന്‍ തീരുമാനിക്കുകയുമാണ് ചെയ്തത്.
ലോക കിരീടം നേടി എത്തിയ മെസിക്കും സംഘത്തിനും ഉജ്വല സ്വീകരണമാണ് അര്‍ജന്റീന നല്‍കിയത്. 40 ലക്ഷത്തോളം പേര്‍ ബ്യൂണസ് ഐറിസില്‍ ടീമിന്റെ ആഘോഷത്തില്‍ പങ്കുചേരാന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിനേയും വഹിച്ച് ബസിന് മുന്‍പോട്ട് പോകാന്‍ കഴിയാതെ വന്നതോടെ പരേഡ് പകുതി വഴിയില്‍ നിര്‍ത്തി കളിക്കാരെ ഹെലികോപ്റ്റര്‍ വഴിയാണ് തിരിച്ചയച്ചത്.
Content Highlights: 1000 'pesos' mesi; Argentina with new currency notes
.jpg)
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !