മലപ്പുറം: കോവിഡിനെ തുടർന്ന് സ്കൂളുകൾ പൂട്ടിക്കിടന്ന 2020-2022 അധ്യയന വർഷത്തെ ഹയർ സെക്കൻ്ററി വിദ്യാർത്ഥികളിൽ നിന്ന് സ്പെഷൽ ഫീസ് ഇനത്തിൽ പരിച്ചെടുത്തത് ലക്ഷങ്ങൾ കലാ, കായിക പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത കോവിഡ് കാലത്ത് ജില്ലയിലെ വിദ്യാര്‍ഥികളില്‍ നിന്നും സ്‌പെഷ്യല്‍ ഫീസ് ഇനത്തില്‍ പിരിച്ചെടുത്തത് ലക്ഷങ്ങള്‍. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ നിന്നു മാത്രം 12.90 ലക്ഷം രൂപയാണ് സ്‌കൂള്‍ അധികൃതര്‍ പിരിച്ചെടുത്ത് lട്രഷറിയില്‍ അടച്ചത്. വിദ്യാര്‍ഥിയായ എം.ടി മുര്‍ഷിദ് കോഡൂർ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിവരങ്ങള്‍ പുറത്തെത്തിയത്.
നേരത്തെ ആർ .ഡി.ഡി.ഇയോട് ഇതുസംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം ചോദ്യമുന്നയിച്ചപ്പോള്‍ വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു മറുപടി. ഇതേതുടര്‍ന്ന് അപ്പീല്‍ അധികാരിയുമായി ബന്ധപ്പെട്ടതോടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സ്‌കൂളുകളിലേക്ക് സര്‍ക്കുലര്‍ നല്‍കുകയായിരുന്നു. ഇത് പ്രകാരം ലഭിച്ച രേഖയിലാണ് പിരിച്ചെടുത്ത പണത്തിന്റെ വിവരം വ്യക്തമായത്.
പാഠ്യേതര പ്രവര്‍ത്തനങ്ങളായ കലാ, കായിക പരിപാടികള്‍, ക്ലബ് പ്രവര്‍ത്തനങ്ങള്‍, ലാബ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്കാണ് സ്‌പെഷ്യല്‍ ഫീ ഈടാക്കുന്നത്. സയന്‍സ് ബാച്ചിന് 530 രൂപ, കൊമേഴ്‌സ് ബാച്ചിന് 380 രൂപസ ഹ്യുമാനിറ്റീസ് ബാച്ചില്‍ നിന്നും 280 രൂപ എന്നിങ്ങനെയായിരുന്നു പിരിച്ചെടുത്തത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടഞ്ഞ് കിടന്ന സമയത്ത് ഫീസ് ഈടാക്കുന്നതിലെ അനീതി ചൂണ്ടിക്കാണിച്ച് മുര്‍ഷിദ് ആർ.ഡി.ഡി.ഇക്ക് പരാതി നല്‍കുകയായിരുന്നു.
അനാവശ്യമായി പിരിച്ചെടുത്ത തുക വിദ്യാര്‍ഥികള്‍ക്ക് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് മുർഷിദ് മലപ്പുറം എം.എൽ എ ക്ക് നിവോദനവം നൽക്കിരുന്നു അതിൻ്റെ അടിസ്ഥാനത്തിൽ പി ഉബൈദുല്ല എം.എല്‍.എ നിയമസഭയില്‍ ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെയും പ്രതികണത്തെയും തുടര്‍ന്ന് സര്‍ക്കാര്‍ പണം തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതേവരെ നല്‍കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Special fee during covid; 12.90 lakh was collected from Malappuram Education District


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !