കോഴിക്കോട്: കോഴിക്കോട് ഇന്നലെ നടന്ന മോക്ക് ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സിലും കാറിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് മാവൂരിലാണ് സംഭവം.
മോക്ക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പതിനഞ്ചുകാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ ആണ് ഉപദ്രവിച്ചതെന്നാണ് പരാതി. മാവൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക്ക്ഡ്രില്ലിന് ശേഷമാണ് പീഡനം നടന്നത്.
കുട്ടിയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. കേസില്‍ പ്രതിയായ മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്നാണ് സൂചന.
Content Highlights: 15-year-old molested after mock drill in Kozhikode
.webp)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !