കാടാമ്പുഴ: മേൽമുറി വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസിന് നിർമ്മിച്ച പുതിയ കെട്ടിടം റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച44 ലക്ഷം രൂപ ഉപയോഗിച്ചാണ് വില്ലേജ് ഓഫീസിന് വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചത്.
മേൽമുറി വില്ലേജ് ഓഫീസ് നവീകരണത്തിന്റെ ആവശ്യകത എം.എൽ.എ കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത്
റവന്യു വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും പിന്നീട് എം.എൽ.എ നൽകിയ ശുപാർശ പ്രകാരം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ റവന്യു വകുപ്പ് ഫണ്ടനുവദിക്കുകയും ചെയ്യുകയായിരുന്നു. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഐ.എ.എസ് ,
, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർമാൻ ഒ.കെ. സുബൈർ, വാർഡ് മെമ്പർ എൻ.സജിത ടീച്ചർ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എൻ.എം മെഹറലി, തഹസിൽദാർ പി. ഉണ്ണി,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.പി.മൊയ്തീൻകുട്ടി,കാടാമ്പുഴ മൂസ ഹാജി, പി.പി.കുഞ്ഞിമൊയ്തു ഹാജി,
വി.കെ.ഷഫീഖ് മാസ്റ്റർ, വിജയകുമാർ കാടാമ്പുഴ, എൽ.ആർ തഹസിൽദാർ ഷീജ, വില്ലേജ് ഓഫീസർ ജീജ എന്നിവർ പങ്കെടുത്തു.
Content Highlights: Melmurri Village Office Now 'Smart' Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !