തൃശ്ശൂര്‍: കാറിന് വാദ്ഗാനം ചെയ്ത മൈലേജ് ലഭിക്കാത്തതിന് ഫയല്‍ ചെയ്ത കേസില്‍ കാറുടമയ്ക്ക് 3,10000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി.
തൃശൂര്‍ ഉപഭോക്തൃ കോടതിയുടേതാണ് വിധി. ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയായിരുന്നു വാഹന കമ്ബനിക്കെതിരെ പരാതി നല്‍കിയത്. ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ പറഞ്ഞിടത്ത് ഇരുപത് കിലോമീറ്ററില്‍ താഴെയാണ് മൈലേജ് കിട്ടിയത്. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2014 ല്‍ ആണ് സൗദാമിനി എട്ട് ലക്ഷം രൂപ മുടക്കി ഫോര്‍ഡിന്‍റെ പുതിയ ഒരു കാര്‍ വാങ്ങുന്നത്. അന്ന് കാര്‍ കമ്ബിനിയുടെ എക്സിക്യൂട്ടീവ് വാഗ്ദാനം ചെയ്തത് 32 കി.മി മൈലേജ് ആണ്. എന്നാല്‍ പുതിയ വാഹനം ഓടിച്ച് തുടങ്ങിയപ്പോള്‍ മൈലേജ് ലഭിച്ചത് ഇരുപതിനും താഴെ. ഒരുപാടുകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കാര്‍ വാങ്ങുന്നതെന്നും കേസ് നടത്തുമ്ബോള്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.
ബ്രോഷറിലെ വിവരങ്ങളില്‍ മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഉണ്ടായിരുന്നു. അത് പ്രധാന തെളിവായി. കമ്മീഷന്‍ വെച്ച് പരിശോധിച്ചപ്പോഴും 19 കി.മീ താഴെയാണ് മൈലേജ് ലഭിച്ചത്. കമ്ബിനിയുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു. വാഹന കമ്ബനിക്കും ഡീലര്‍ക്കും എതിരെയുമാണ് വിധി വന്നിട്ടുള്ളത്.
Content Highlights: No instrumental mileage; The court ordered the car company to pay Rs 3,10,000 as compensation to the car owner
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !