പാഠ്യ പദ്ധതി പരിഷ്കരണം,ബാഹ്യ ശക്തികളുടെ ഇടപെടലുകൾ അനുവദിക്കില്ല - എസ്.വൈ.എസ്

0

മലപ്പുറം
: കേരള പാഠ്യ പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ ബാഹ്യ ശക്തികളുടെയോ സംഘടനകളുടെയോ ഇടപെടലുകൾ ഒരുക്കലും അനുവദിക്കില്ലെന്ന് എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി പറഞ്ഞു. 

ദേശീയ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ജനകീയ ചർച്ചകൾക്ക് ഒരു അവസരം പോലും നൽകിയില്ല. എന്നാൽ കേരളത്തിൽ വിവിധ മേഖലകളിൽ ജനകീയ ചർച്ചകൾക്ക് അവസരം നൽകിയത് സ്വാഗതാർഹമാണ്. ഇതേ അവസരത്തിൽ പാഠ്യ പദ്ധതി കരട് രേഖയിൽ മത നിരാസവും, യുക്തിവാദവും, ലൈംഗിക സമത്വവും തന്ത്രപൂർവ്വം ഉൾപ്പെടുത്താൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. ഇത് തിരിച്ചറിയണമെന്നും പെരിന്തൽമണ്ണയിൽ നടന്ന പാഠ്യ പദ്ധതി ചട്ടക്കൂട് ചർച്ചാ സംഗമം ആവശ്യപ്പെട്ടു. 

എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ എൻ.എം.സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു.മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദലി കിനാലൂർ മുഖ്യ പ്രഭാഷണം. വി.പി.എം.ഇസ്ഹാഖ്, അബ്ദുറഹീം കരുവള്ളി,കെ.കെ.എസ് തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി,ടി.സിദ്ദീഖ് സഖാഫി, പി.പി മുജീബ് റഹ്മാൻ, പി.കെ.മുഹമ്മദ് ഷാഫി, ജഅ്ഫർ അഹ്സനി, അബ്ദു റശീദ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Curriculum reform, intervention of external forces will not be allowed - SYS
ഏറ്റവും പുതിയ വാർത്തകൾ:

Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !