തിരൂര്‍: സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തിരൂര്‍ നന്നമ്പ്രം സ്കൂളിലെ വിദ്യാര്‍ഥിനിയായ ഒന്‍പതുവയസുകാരി ഷെഫ്‌ന ഷെറിന്‍ ആണ് മരിച്ചത്. ഉച്ചയോടെ തിരൂര്‍ തെയ്യാല പാണ്ടിമുറ്റം എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം.
പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ഥിനി തന്റെ സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അപകടം നടന്ന വിവരം ബസ് ഡ്രൈവര്‍് അറിഞ്ഞിരുന്നില്ല. അപകട ശേഷം ബസ് പോകുന്നത് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളില്‍ കാണാം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം തിരൂരങ്ങാടി ആശുപത്രിയും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍
രക്ഷിക്കാനായില്ല.
Video link : CCTV footage Click here
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: A 9-year-old girl died after getting hit by a goods auto while crossing the road after getting off the school bus
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !