എടപ്പാൾ : ലോകത്തെ ഔദ്യോഗിക ഭാഷകളിൽ പ്രധാനപ്പെട്ടതും കോടിക്കണക്കിന് ജനങ്ങളുടെ സംസാരഭാഷയുമായ അറബി ഭാഷക്ക് വേണ്ട പരിഗണന നൽകണമെന്നും സംസ്ഥാനത്ത് അറബി സർവ്വകലാശാല ഉടൻ നിലവിൽ വരണമെന്നും തവനൂർ ഗവൺമെന്റ് കോളേജിൽ വെച്ച് നടന്ന നാഷണൽ അക്കാദമിക് സെമിനാർ ആവശ്യപ്പെട്ടു. കാലടി മൻശഅ കാമ്പസിലെ ബി യു അക്കാദമിയും തവനൂർ ഗവൺമെന്റ് കോളേജ് അറബിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ സെമിനാറിൽ ലോക പ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമായ ഖസീദതുൽ ബുർദ്ദയുടെ വ്യത്യസ്ത തലങ്ങളെ കുറിച്ച് കേരളത്തിനകത്തും പുറത്തുമുള്ള അക്കാദമിക് വിദഗ്ദർ മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റി അറബിക് വിഭാഗം തലവൻ ഡോ. സയ്യിദ് .ശുജാഉദ്ധീൻ ഖാദിരി അസീസി മുഖ്യാതിഥിയായിരുന്നു. തവനൂർ ഗവൺമെന്റ് കോളേജ് അറബിക് ഡിപ്പാർട്ട്മെന്റ് ഡോ. ശരീഫ് ഹുദവി അധ്യക്ഷത വഹിച്ചു. ബി യു അക്കാദമി പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് അഹ്സനി ആമുഖഭാഷണം നടത്തി. സയ്യിദ് സീതിക്കോയ അൽ ബുഖാരി അവാർഡ് ദാനം നിർവ്വഹിച്ചു.
ഡോ.അബ്ദുല്ലതീഫ്, ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി, ഹസൻ അഹ്‌സനി കാലടി സംബന്ധിച്ചു.
Content Highlights: Arabic University to be established soon: National Seminar.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !