സന്നദ്ധ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന കപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ കം പാഷൻ കെയർ @ ഹോം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടിക്ക് സ്വന്തമായി വീട് ഇല്ലായിരുന്നു. നിർധന കുടുംബങ്ങളിലെ അനാഥരായ വിദ്യാർത്ഥികളെ ദത്തെടുത്ത് അവരുടെ ഭക്ഷണം, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിവർത്തിക്കുന്നതാണ് പദ്ധതി.
വളാഞ്ചേരി മുനിസിപ്പൽ പരിധിയിലും പരിസരത്തു നിന്നുമായി അറുപതോളം കുട്ടികൾക്ക് സഹായം നൽകുന്ന ഈ പദ്ധതിയിൽ എട്ട് കുട്ടികൾ ഭിന്നശേഷിക്കാ ക്കാരാണ്.
ഇവരിൽ കൂട്ടുകുടുംബത്തിൽ ജിവിക്കുന്ന, കട്ടിലിൽ നിന്ന് പരസഹായമില്ലാതെ അനങ്ങാനാവത്ത അവസ്ഥയിൽ ഒരു കുട്ടി സ്വന്തമായി ശുചി മുറിയില്ലാതെ ബുദ്ധിമുട്ടുന്നത് അറിഞപ്പോഴാണ് അവൾക്കും മാതാവിനും വേണ്ടി വീട് നിർമ്മിച്ച് നൽകുന്നതിനെ കുറിച്ച് ട്രസ്റ്റ് തീരുമാനമെടുത്തത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഷൻ ബെറ്റർ
റ്റുമാറോ എന്ന സംഘടന നൽകിയ രണ്ടുലക്ഷം രൂപ അടക്കം ഒമ്പത് ലക്ഷം രൂപ സുമനസ്സുകളിൽ നിന്ന് ശേഖരിച്ചാണ് വീട് പൂർത്തികരിച്ചിട്ടുള്ളത്.
നിർധനരും നിരാലംബരുമായ വയോജനങ്ങൾക്ക് പ്രതിമാസ പെൻഷൻ,
പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് കർമ്മശേഷി വികസനത്തിനും വ്യക്തിത്വ വികാസത്തിനും പ്രത്യേക കോച്ചിങ്ങ് എന്നീ പദ്ധതികൾ കൂടി കംപാഷൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടക്കുന്നതായി ചെയർമാൻ ഡോ: എൻ.എം.മുജീബ് റഹ്മാർ അറിയിച്ചു.
Content Highlights:The Valanchery-based Compassion Foundation Trust has made the dream of a differently-abled child a home a reality.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !