മെസ്സിയുടെ സൗഹൃദ വലയത്തില്‍ ഇടം നേടി മലയാളിയായ ബിസിനസുകാരന്‍. ദുബായിയില്‍ ബിസിനസുകാരനായ നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ് ആണ് മെസ്സിയുടെ സുഹൃത്തായ ആ ഏക മലയാളി. കടുത്ത ഫുട്‌ബോള്‍ ആരാധകനും മെസി ആരാധകനുമാണ് രാജേഷ്.
മെസിക്കൊപ്പമുള്ള മലയാളികളുടെ സെല്‍ഫികള്‍ പോലും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുമ്ബോഴാണ് കൂളായി മെസ്സിക്കൊപ്പമുളള ചിത്രങ്ങള്‍ രാജേഷ് പങ്കുവെക്കുന്നത്. പതിവായി സ്‌പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ മെസ്സിക്കൊപ്പം രാജേഷ് കൂടാറുണ്ടായിരുന്നു.
2019ല്‍ ആദ്യമായാണ് മെസിയെ രാജേഷ് കാണുന്നത്. പിന്നീട് മെസിയുമായും കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിപോരുകയായിരുന്നു. ഖത്തര്‍ ലോകകപ്പ് തുടങ്ങിയതോടെ ഒരു മാസമായി മെസിയുടെ കുടുംബത്തിനൊപ്പം ഖത്തറില്‍ കഴിയുകയാണ് ഇപ്പോള്‍ രാജേഷ്. തന്റെ ഇഷ്ടതാരം കപ്പ് അടിക്കുന്നത് കാണാന്‍ രാജേഷ് ഫിലിപ്പും ലുസൈല്‍ സ്‌റ്റേഡിയത്തിലെത്തിയിട്ടുണ്ട്.
Content Highlights: Nileshwaramkaran, a close friend of football legend Lionel Messi, is a Malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !